added:01.8.2009

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു

1936-2009

മലപ്പുറം: ഒരു ചെറുപുഞ്ചിരിയുടെ അമരത്തിരുന്ന് സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശവാഹകനായി തലമുറകള്‍ക്കൊപ്പം നടന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന വഴിവിളക്കണഞ്ഞു. കേരള രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യവും മത _സാംസ്കാരിക മണ്ഡലങ്ങളിലെ അതികായനുമായിരുന്ന മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ അന്ത്യം ഇന്നലെ രാത്രി 8.45ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

ജാതി മത ഭേദമന്യെ മലയാളക്കരയുടെ ആദരവുകളേറ്റുവാങ്ങിയ പ്രിയനേതാവ് 73ാം വയസ്സിലാണ് ചരിത്രത്തിലേക്ക് വിടവാങ്ങിയത്. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് പാണക്കാട് ജുമാമസ്ജിദില്‍ നടക്കും. ഹൃദയസ്തംഭനമാണ് മരണകാരണം. കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 3.45നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചുണ്ടിലെ മുറിവിന് സ്റ്റിച്ചിട്ട തങ്ങള്‍ ആശുപത്രിയില്‍ വിശ്രമിത്തിലായിരുന്നു. രാത്രി 8.30ഓടെ ശാരീരിക അസ്വസ്ഥത തോന്നിയ തങ്ങളെ ഉടന്‍തന്നെ ഐ.സി.യുവിലേക്ക് മാറ്റി. 15 മിനിറ്റിനകം മരണം സംഭവിക്കുകയും ചെയ്തു. മയ്യിത്ത് രാത്രി 9.30ഓടെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലേക്ക് കൊണ്ടുപോയി. മൂന്നരദശകം മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. 1936 മെയ് നാലിന് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ആയിഷാ ബീവിയുടെ മകനായി ജനനം.

ദര്‍സ് പഠനത്തിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം. തുടര്‍ന്ന് കെയ്റോ സര്‍വകലാശാലയിലെ അറബി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ലിസാന്‍സ് ബിരുദം നേടി. അറബി ഭാഷയിലും സാഹിത്യത്തിലും നല്ല അവഗാഹം നേടിയ തങ്ങള്‍ മൂന്നു വര്‍ഷത്തെ സൂഫിസം കോഴ്സും പൂര്‍ത്തിയാക്കി. ഈജിപ്തില്‍ പഠിക്കുമ്പോള്‍ തന്നെ ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു. ഖലീല്‍ ജിബ്രാന്റെ കഥ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പിതാവിന്റെ മരണത്തെതുടര്‍ന്ന് 1975 സെപ്റ്റംബര്‍ ഒന്നിനാണ് പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്തത്.
ഭാര്യമാര്‍: മുസ്ലിംലീഗ് പ്രസിഡന്റായിരുന്ന അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകള്‍ പരേതയായ ശരീഫാഫാത്തിമ ബീവി, ആയിശബീവി. മക്കള്‍: ബഷീറലി ശിഹാബ്തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ശരീഫാ സുഹ്റാബീവി, ശരീഫാ ഫൈറൂസ് ബീവി, ശരീഫാ ശമീറാ ബീവി. മരുമക്കള്‍: നാസര്‍ മശ്ഹൂര്‍ തങ്ങള്‍ കണ്ണൂര്‍ (കുവൈത്ത്) ലുഖ്മാന്‍ തങ്ങള്‍ (കുറ്റിപ്പുറം) യൂസുഫ് ഹൈദ്രോസ് തങ്ങള്‍ (കൊയിലാണ്ടി) ശമീമാ ബീവി (കണ്ണൂര്‍) ഹനിയ്യാ ബീവി (കൊയിലാണ്ടി)

അബ്ദുല്‍ബാഫഖി തങ്ങള്‍, അബ്ദുല്ല ബാഫഖി, ഹംസ ബാഫഖി, ഹുസൈന്‍ ബാഫഖി, ഇബ്രാഹിം ബാഫഖി, അബൂബക്കര്‍ ബാഫഖി, ഉമര്‍ ബാഫഖി (ജിദ്ദ) സുൈല്‍ ആബിദീന്‍ ബാഫഖി (മലേഷ്യ) അലി ബാഫഖി, ഫസന്‍ബാഫഖി, അഹമ്മദ് ബാഫഖി, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പരേതനായ ഉമര്‍ ബാഫഖി തങ്ങളുടെ ഭാര്യ ശരീഫാ മുല്ലബീവി, അലി ബാഫഖി തങ്ങളുടെ ഭാര്യ ശരീഫാ ഉമ്മുബീവി, കോഴിക്കോട് വലിയഖാദിയായിരുന്ന മുഹ്സിന്‍ ശിഹാബ് തങ്ങളുടെ ഭാര്യ ശരീഫാ ഖദീജ ബീവി, ശരീഫാ മറിയം ബീവി, ശരീഫാ റുഖിയ ബീവി, ശരീഫാ നഫീസ ബീവി എന്നിവര്‍ സഹോദരങ്ങള്‍.

-----------------------------------------------------------------------------------------------------------------------------------------------
ജീവ ചരിത്രം
1936 മെയ്‌ 4ന്‌ പാണക്കാട്‌ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു.
1953ല്‍ കോഴിക്കോട്‌ എം.എം. ഹൈസ്‌കളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. വിജയിച്ചു. ശേഷം രണ്ടു വര്‍ഷം തിരൂരിനടുത്ത്‌ തലക്കടത്തൂരില്‍ ദര്‍സ്‌ പഠനം. 1958ല്‍ ഉപരിപഠനാര്‍ത്ഥം ഈജിപ്‌തില്‍ പോയി. 1958 മുതല്‍ 1961 വരെ അല്‍ അസ്‌ഹറില്‍ പഠിച്ചു. തുടര്‍ന്ന്‌ 1966 വരെ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച്‌ ലിസാന്‍ അറബിക്‌ ലിറ്ററേച്ചര്‍ ബിരുദം നേടി.


1975 സെപ്‌തംബര്‍ 1 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു. മുഹമ്മദലി ശിഹാബ്‌ തങ്ങളെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‌ 31 വയസ്സായിരുന്നു. പിതാവായിരുന്ന പാണക്കാട്‌ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെ മരണ ശേഷമാണ്‌ ഇദ്ദേഹം ഈ പദവിയിലേക്ക്‌ നിയമിതനായത്‌.

മതസാംസ്‌കാരിക സാമൂഹികവിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. വിവിധ പ്രദേശങ്ങളില്‍ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിക്കുന്നു. നിരവധി വിദ്യാലയങ്ങള്‍ക്കും ഇദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു.


ഭാര്യ: മര്‍ഹൂം സയ്യിദ ശരീഫ ഫാത്വിമ മക്കള്‍:സുഹ്‌റ ബീവി, ബഷീറലി ശിഹാബ്‌ തങ്ങള്‍, ഫൈറുസ ബീവി, സമീറ ബീവി, അഹമദ്‌ മുനവ്വറലി.

From: boologavarthamanam.blogspot.com/2009/08/shibathangal.html

-----------------------------------------------------------------------------------------------------------------------------------------------
added:02.8.2009

അണഞ്ഞത് കുളിര്‍ പെയ്യുന്ന കനല്‍
ടി.പി. ചെറൂപ്പ
ശിഹാബ് എന്ന അറബി വാക്കിന് തീജ്വാല എന്നര്‍ഥമുണ്ട്. ധര്‍മം കൊടുക്കുന്നതിന്റെ മുന്നറിയിപ്പായി മലകളില്‍ തീ കത്തിക്കുന്ന പതിവുണ്ടായിരുന്നു പണ്ടത്തെ അറബികള്‍ക്ക്. ഒരുപക്ഷേ, പാണക്കാട്ടെ തങ്ങള്‍ കുടുംബത്തിലേക്ക്, അലി ശിഹാബുദ്ദീന്‍ തങ്ങളുടെ വംശപരമ്പരയിലൂടെ 'ശിഹാബ്' കടന്നുവരുന്നത് ഉദാരമനസ്കതയുടെ ഈ പ്രതീകാത്മകത വിളംബരം ചെയ്തുകൊണ്ടാവാം. ഏതായാലും മുഹമ്മദലി ശിഹാബ്തങ്ങളെ സ്പര്‍ശിക്കുമ്പോള്‍ ആരുടെയും കൈപൊള്ളിയിരുന്നില്ല.

തണുത്ത് മൃദുവായ ആ വിരലുകള്‍ പുണരവെ, പൊരിഞ്ഞെത്തുന്ന അനേകം ഹൃദയങ്ങളിലെ തീ അണയുകയായിരുന്നു. അങ്ങനെ 'തീ നാളം' അഗ്നികുണ്ഡങ്ങളെ കീഴ്പ്പെടുത്തുകയായിരുന്നു.
കൊടപ്പനക്കല്‍ തറവാടിന്റെ പൂമുഖത്ത് അഞ്ച് പലകകള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു മേശയുണ്ട്. മുഴുഭ്രാന്ത് മാറിയതിന് കുടകിലെ ഒരാശാരി പണിത്, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്ക് പാരിതോഷികമായി നല്‍കിയതാണത്രെ ഇത്. നാലര പതിറ്റാണ്ടോളം പഴക്കമുള്ള ഈ വട്ടമേശ, എണ്ണമറ്റ വേവലാതികളുടെ പൊടിവീണ കര്‍ണപുടമാണ്.

തങ്ങളുടെ ചെവിയിലേക്ക് സ്വകാര്യമായി പകരുന്ന നോവിന്റെ നുറുങ്ങുകള്‍ ഇതില്‍ തെന്നിവീഴുന്നു. പാകത്തില്‍ മടക്കിവെച്ച വെള്ളക്കടലാസിലെ ഒരു കീറില്‍ സാധാരണ മഷിയിലെഴുതിക്കൊടുക്കുന്ന കുറിപ്പടി അങ്ങനെ രൂപപ്പെടുന്നു. അതില്‍ മരുന്നുണ്ട്; മന്ത്രമുണ്ട്. മേമ്പൊടിയായി ഒരാശ്വാസവാക്കും^തൃപ്തിയായി. വന്നയാളുടെ പ്രശ്നം തീര്‍ന്നു. ഇതായിരുന്നു ശിഹാബ്തങ്ങളുടെ ഒരു രീതി. കനിവും ഉദാരതയും രാജ്യസ്നേഹവും എന്നും കൂടെപ്പൊറുപ്പിച്ചുപോന്ന കുടുംബമാണ് ശിഹാബ് തങ്ങളുടേത്. വൈരം തീര്‍ക്കാന്‍ ഒടിമറിഞ്ഞെത്തുന്ന പാണന്‍മാരെ പിടിച്ചുകെട്ടി കൊന്ന ഈ കാട്ടില്‍ (പാണ^കാട്) ഇനി അവരെ കൊല്ലരുതെന്ന താക്കീത് ആദ്യമുയര്‍ന്നത് ഈ തങ്ങള്‍ കുടുംബത്തില്‍നിന്നാണ്. പാണക്കാടിന്റെ താഴ്കുറ്റി അന്വേഷിച്ചു ചെല്ലുമ്പോള്‍ അങ്ങനെയും കഥകള്‍ കേള്‍ക്കാനാവുന്നു.
സ്വര്‍ണക്കടകളുടെ ഉദ്ഘാടകന്‍, മതസ്ഥാപനങ്ങളുടെ ശിലാസ്ഥാപകന്‍, മുസ്ലിംലീഗ് പ്രസിഡന്റ്, ആത്മീയനേതാവ് ^സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെപ്പറ്റി പറയുമ്പോള്‍ ഓര്‍മയില്‍ തെളിയുന്ന ചിത്രങ്ങള്‍ ഇതൊക്കെയാവാം. എന്നാല്‍, പ്രതിഷ്ഠാപൂര്‍വകങ്ങളായ ഇത്തരം ഓര്‍മപ്പേരുകള്‍ക്കപ്പുറം പച്ചയായ ഒരു മനുഷ്യനുണ്ടായിരുന്നു.

ഗ്രാമ്യശീലങ്ങളുടെ താളം തെറ്റിക്കാതെ ചിരിച്ചും കളിച്ചും പുഴയില്‍ നീന്തിയും കൊക്കിനെ വെടിവെച്ചും നടന്നിരുന്ന, തന്നെത്തന്നെ അന്വേഷിക്കുന്ന മനുഷ്യന്‍. പിതാവിന്റെ മരണാനന്തരം മുസ്ലിംലീഗിന്റെ സാരഥ്യം ഏറ്റെടുക്കുന്നതോടെ ആ 'ശിഹാബ് തങ്ങള്‍' പതുക്കെ അപ്രത്യക്ഷനാവുകയായിരുന്നു.

പിതാവിന്റെ പൈതൃകമായ ചികില്‍സകളിലേക്കും അനുരഞ്ജനങ്ങളിലേക്കും രാഷ്ട്രീയ ഉഭയകക്ഷി സംഭാഷണങ്ങളിലേക്കും കടന്നതോടെ സമയം തികച്ചാല്‍ തികയാതെ വന്നു. പ്രഭാത നമസ്കാരത്തിനു മുമ്പേ തുടങ്ങുന്ന ഒരു ദിവസം, അര്‍ധരാത്രി കഴിഞ്ഞും കൊടുമ്പിരിക്കൊളുന്നു.
വൈകി ഉറങ്ങിയാലും വന്നുപെടുന്നവര്‍ വാതിലിനു മുട്ടുന്നു. കൊല്ലന്റെ ആലയിലെ എലിയെപ്പോലെ ഓരോ മുട്ടിനും ആ മനുഷ്യന്‍ ഞെട്ടിയുണരുന്നു. രാഷ്ട്രീയത്തിന്റെ സിദ്ധാന്ത സമസ്യകളില്‍ നിന്നകന്ന് ഏതു വിഭാഗം ജനങ്ങള്‍ക്കും വേണ്ടി നട തുറന്നുകൊടുത്തുകൊണ്ടിരിക്കെ, ആ കൈകള്‍ നിശ്ചലമായിരിക്കുന്നു.

കെയ്റോ യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദമെടുത്ത ശിഹാബ് തങ്ങള്‍ എഴുത്തും വായനയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി കഴിയണമെന്ന് ആഗ്രഹിച്ചു. വായന അദ്ദേഹത്തിന്റെ ഒരവയവം പോലെയായി. തറവാടിനോട് ചേര്‍ന്നുള്ള പുറംവീടിന്റെ മാളിക, പൂക്കോയ തങ്ങള്‍ വായനക്കായി മകന് നീക്കിവെച്ചു. പക്ഷേ, ഏകാഗ്രതയുടെ ചങ്ങാത്തം തുടരാന്‍ ആളുകള്‍ അനുവദിച്ചില്ല. മകന്റെ എഴുത്തുമുറി സന്ദര്‍ശക ബാഹുല്യംകൊണ്ട് കവിയാന്‍ തുടങ്ങി. അങ്ങനെ പാര്‍ട്ടിയും മതസംഘടനകളും ആത്മീയ ചിന്തകരും ചേര്‍ന്നൊരുക്കിയ പ്രഭാവലയത്തിലൂടെ ശിഹാബ് തങ്ങളിലുള്ള സാധാരണ മനുഷ്യന്‍ വിടചോദിച്ചുതുടങ്ങി. പിന്നെ പിതാവിന്റെ മരണം, സംഭവങ്ങളുടെ ഗതി മൊത്തം മാറ്റി. ആളുകളുടെ സങ്കടങ്ങള്‍ക്കും കണ്ണീരിനും വിയര്‍പ്പിനുമിടക്ക് കഴിച്ചുകൂട്ടിയ മൂന്നര പതിറ്റാണ്ടിനാണ് ഇന്നലെ തിരശãീല വീണത്.
ബാഫഖി തങ്ങളെപ്പോലെ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ് നേതൃസ്ഥാനത്തെത്തിയ ഒരാളായിരുന്നില്ല ശിഹാബ് തങ്ങള്‍. പക്ഷെ, ബാഫഖി തങ്ങളുടേതിനേക്കാള്‍ സംഘര്‍ഷഭരിതവും പ്രശ്ന സങ്കീര്‍ണവുമായിരുന്നു ശിഹാബ് തങ്ങളുടെ കാലഘട്ടം.
ഇന്ത്യന്‍ മതേതരത്വം തീര്‍ത്തും ചോദ്യം ചെയ്യപ്പെട്ട ബാബരി മസ്ജിദിന്റെ തകര്‍ച്ചാ കാലഘട്ടത്തില്‍, കേരളത്തിലെ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ ശിഹാബ് തങ്ങള്‍ വഹിച്ച നേതൃപരമായ പങ്ക് സര്‍വരാലും പ്രശംസിക്കപ്പെട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന സി.കെ. പത്മനാഭന്‍ ഈ വിഷയത്തെക്കുറിച്ച് എഴുതിയതിങ്ങനെ:

'രാജ്യത്ത് വളര്‍ന്നു വരുന്ന ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാന്‍ മുസ്ലിംലീഗ് നേതൃത്വം പൊതുവിലും ശിഹാബ്തങ്ങള്‍ പ്രത്യേകിച്ചും വലിയ പ്രവര്‍ത്തനങ്ങളാണ്, മഹത്തായ ചില കര്‍ത്തവ്യങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 1992ലെ അയോധ്യാ സംഭവത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ധാരാളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘട്ടനങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു. ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തില്‍ മതത്തിന്റെയും വിശ്വാസികളുടെയും പേരില്‍ അവിശ്വാസം വളര്‍ന്നു കൊണ്ടിരുന്നു.
എന്നാല്‍, ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ കുറവാണെന്ന് നമുക്കു കാണാന്‍ കഴിയുന്നു. അതിനു കാരണം, കേരളത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ചെറുക്കാനും അക്രമങ്ങളെ നിരുല്‍സാഹപ്പെടുത്താനും ശിഹാബ് തങ്ങളെപ്പോലുള്ളവരുടെ നേതൃത്വവും സാന്നിധ്യവും കൊണ്ടു മാത്രമാണെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാനാവും'.
തങ്ങളുടെ സാന്നിധ്യം തികച്ചും അനിവാര്യമായ ഒരു ഘട്ടത്തിലാണ് അവിചാരിതമായ ഈ വേര്‍പാട് സംഭവിച്ചിരിക്കുന്നത്. നമ്മുടെ രാഷ്ട്രീയ ^ സാമൂഹിക ^സാമുദായിക രംഗങ്ങളിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍, ആരെന്തു പറഞ്ഞാലും ശിഹാബ് തങ്ങള്‍ തീര്‍ച്ചയായും ഒരു പ്രതീക്ഷയായിരുന്നു.

പ്രതിസന്ധി നേരങ്ങളില്‍ വിയോജിപ്പുള്ളവരും തങ്ങളിലേക്ക് തന്നെയാണ് ഉറ്റു നോക്കിയിരുന്നത്. കത്തുന്ന തീയിലേക്ക് തണുപ്പിക്കാനുള്ള ഒരു വാക്ക് എങ്ങനെ വരും എന്ന ഉദ്വേഗത്തോടെ. ആ വാക്ക് ഇനി എവിടെ നിന്നു മുഴങ്ങും? കവി പി.കെ. ഗോപി ചോദിക്കുന്ന പോലെ:
'കടലാഴങ്ങള്‍ കടഞ്ഞെടുത്ത
കവിതാമൃത ബിന്ദുപോലെ ഒരു വാക്ക്...
നിഷാദ നിദ്രയുടെ ഉരുക്കു വാല്മീകം പൊട്ടിച്ച്
പ്രകാശകാന്തം പോലെ
ഉദിച്ചുവരുന്ന ഒരു വാക്ക്..'

From:Madhyamamonline.com

-----------------------------------------------------------------------------------------------------------------------------------------------
കബറടക്കം ഉച്ചകഴിഞ്ഞ് മൂന്നിന്
മുസ്ലിം ലീഗ് അധ്യക്ഷനും മലബാറിലെ മുസ്ലിങ്ങളുടെ ആത്മീയ ആചാര്യനുമായ പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കബറടക്കം ഇന്നു പാണക്കാട്ട് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പാണക്കാട് ജുമാമസ്ജിദിലാണ് കബറടക്കം. മൃതദേഹം മലപ്പുറം ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു.
  • കേരളത്തിന്റെ മുഴുവന്‍ നഷ്ടം:തങ്കച്ചന്‍
  • തങ്ങള്‍ മതേതരത്വത്തിനു വേണ്ടി നിലകൊണ്ടു:പ്രധാനമന്ത്രി
  • തങ്ങള്‍ മതസൌഹാര്‍ദം കാത്തുസൂക്ഷിച്ച വ്യക്തി:വിഎസ്
  • തങ്ങളുടെ മരണം കേട്ടതു ഞെട്ടലോടെ:മാണി
  • സാമുദായിക മൈത്രിക്കും മത സഹാര്‍ദത്തിനും വിലപെട്ട സംഭാവനക്കള്‍ നല്‍കിയ നേതാവ്-ടി.ആരിഫലി
  • കേരളത്തിന്‌ തീരാ നഷ്ടം-മഅ്ദനി
  • സുസമ്മതനും നന്മ നിറഞ്ഞ പണ്ഡിതനുമായിരുന്നു ശിഹാബ് തങ്ങള്‍ -കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍
  • തങ്ങളുടെ മരണവാര്‍ത്ത വിശ്വസിക്കാനാവുന്നില്ല:രവി
  • മതസൌഹാര്‍ദത്തിനായി നിലകൊണ്ടു:ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
  • ജനാധിപത്യ മൂല്യം ഉയര്‍ത്തിപിടിച്ചു:കരുണാകരന്‍
  • മതസൌഹാര്‍ദ്ദത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു:ഉമ്മന്‍ചാണ്ടി
-----------------------------------------------------
ടൌണ്‍ഹാളിലേയ്ക്ക് വന്‍ ജനപ്രവാഹം

 
 

കടല്‍ കലിതുള്ളുമ്പോള്‍ തങ്ങള്‍ ഇനി വരില്ല
പരപ്പനങ്ങാടി: കലിതുള്ളുന്ന കടലുകള്‍ നോക്കി സര്‍വ ശക്തനിലേക്ക് ശാന്തി തേടി കൈകളുയര്‍ത്താന്‍ പാണക്കാട്ടെ വലിയ തങ്ങള്‍ ഇനി പരപ്പനങ്ങാടി കടപ്പുറത്ത് വരില്ല.
ശക്തമായ കാലവര്‍ഷത്തിനു മുമ്പില്‍ കടലാക്രമണം രൂക്ഷമാകുകയും മല്‍സ്യബന്ധനം നിലച്ച് തീരത്ത് വറുതിപരക്കുകയും ചെയ്യുമ്പോള്‍ നാട്ടുകാരണവന്‍മാര്‍ ശിഹാബ് തങ്ങളുടെ സാമീപ്യം തേടുന്നത് പരപ്പനങ്ങാടി കടപ്പുറത്തിന്റെ പതിവാണ്.
പാണക്കാട് പൂക്കോയ തങ്ങള്‍ക്ക് ശേഷം മറ്റു പലരംഗത്തെന്ന പോലെ ഈ ദൌത്യവും മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇന്നോളം മുടക്കിയിട്ടില്ല. പ്രാര്‍ഥിക്കാന്‍ തങ്ങളെ കൊണ്ടുവരണമെന്നത് തീരത്ത് മണ്‍സൂണ്‍കാലാരംഭത്തിന്റെ അനശ്വരമായ അനുഗ്രഹമാണ്.
തീരദേശത്തെ പല മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും പാണക്കാട് ശിഹാബ് തങ്ങളെന്ന സമുന്നത നേതാവിനോടുള്ള ഹൃദയപരമായ ബന്ധം തുടച്ച് മാറ്റാന്‍ പറ്റാത്തതാണ്.

 
മലപ്പുറം: നാടു നിറഞ്ഞൊഴുകിയ സുമനസ്സുകളുടെ പ്രാര്‍ഥനയും സ്നേഹാഭിവാദ്യവും ഏറ്റുവാങ്ങി കേരള രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യവും അവസാനവാക്കുമായിരുന്ന മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. പതിനായിരങ്ങളുടെ ഗദ്ഗദത്തിലലിഞ്ഞ മന്ത്രമുഖരിത അന്തരീക്ഷത്തില്‍ ഇന്നലെ ഉച്ചക്കുശേഷം മൂന്ന് മണിയോടെ പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ തങ്ങളെ ഖബറടക്കി. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും സഹോദരന്‍ ഉമറലി ശിഹാബ്തങ്ങളുടെയും ഖബറുകള്‍ക്കിടയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കിയത്. സഹോദരങ്ങളായ ഹൈദരലി ശിഹാബ്തങ്ങള്‍, സാദിഖലി ശിഹാബ്തങ്ങള്‍, മക്കളായ ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരും മുസ്ലിംലീഗ് നേതാക്കളും അവസാനചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. ശനിയാഴ്ച രാത്രി 8.45ന് മലപ്പുറത്തെ സ്വകാര്യആശുപത്രിയില്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് അന്തരിച്ച നേതാവിന്റെ മരണ വാര്‍ത്തയറിഞ്ഞതോടെ നാനാഭാഗത്തു നിന്നും വാഹനങ്ങളില്‍ രാത്രി തന്നെ ജനം പാണക്കാട്ടേക്കൊഴുകി. ആയിരക്കണക്കിനാളുകള്‍ പാതിരാവില്‍ കൊടപ്പനക്കല്‍ തറവാട്ടിലെത്തി നേതാവിനെ ഒരു നോക്കു കാണാന്‍ കഴിയാതെ പെരുവഴിയിലായി. പലരും കടത്തിണ്ണകളിലും റോഡുകളിലും കഴിച്ചുകൂട്ടി നേരം വെളിപ്പിക്കുകയായിരുന്നു. ഇന്നലെ കാലത്ത് 7 മണിയോടെ മലപ്പുറം കുന്നുമ്മലിലെ നഗരസഭ മുനിസിപ്പല്‍ ടൌണ്‍ഹാളിന്റെ മുറ്റത്തെ പന്തലിലേക്ക് മൃതദേഹം പൊതുദര്‍ശനത്തിനു കൊണ്ടുവന്നു. മക്കളും സഹോദരങ്ങളും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും മൃതദേഹത്തെ അനുഗമിച്ചിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാനും പ്രാര്‍ഥനക്കുമായെത്തിയ പതിനായിരങ്ങള്‍ മലപ്പുറത്തെ വീര്‍പ്പുമുട്ടിച്ചു. ടൌണ്‍ഹാള്‍ പരിസരത്ത് പന്ത്രണ്ടു തവണയായി മയ്യിത്ത് നമസ്കാരം നടന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എന്നിവര്‍ ടൌണ്‍ഹാളിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.എ.ഐ.സി.സിയുടെ പ്രത്യേക പ്രതിനിധിയായി കേന്ദ്രമന്ത്രി ഗുലാംനബി ആസാദും മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദും ഒരു മണിയോടെ ടൌണ്‍ഹാളിലെത്തി. ഉച്ചക്ക് 1.45ന് മൃതദേഹം പാണക്കാട്ടേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സിലേക്ക് എടുത്തപ്പോള്‍ അനുയായികള്‍ പലരും പൊട്ടിക്കരഞ്ഞു. രണ്ടരയോടെ മയ്യിത്ത് ഖബറടക്കത്തിനായി പാണക്കാട്ട് ജുമുഅത്ത് പള്ളിയിലെത്തി. അതിനു മുമ്പു തന്നെ പാണക്കാട് ജനനബിഡമായിരുന്നു. തിരക്ക് ഒഴിവാക്കാന്‍ പോലിസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ജനം ഇതെല്ലാം ഭേദിച്ചു. ജനത്തിരക്ക് കാരണം മൂന്ന് തവണയായിട്ടായിരുന്നു നമസ്കാരം. റോഡിലും സമീപത്തുമുള്ള വീട്ടുമുറ്റത്തും മതിലിലുമെല്ലാം നിന്ന് ആളുകള്‍ നമസ്കാരത്തില്‍ പങ്കെടുത്തു. ആളുകള്‍ പിരിഞ്ഞുപോകാതെ നിന്നതിനാല്‍ മയ്യിത്ത് ഖബര്‍സ്ഥാനിലേക്ക് എടുക്കാന്‍ നന്നെ പ്രയാസമായി. 2.55ന് പോലിസിന്റെ മൂന്ന് റൌണ്ട് ആചാരവെടി മുഴങ്ങി. എ.ഡി.ജി.പി മുഹമ്മദ് യാസീന്‍ മയ്യിത്തില്‍ റീത്ത് സമര്‍പ്പിച്ചു. മയ്യിത്ത് ഖബറടക്കത്തിന് എടുത്തതോടെ തസ്ബീത്ത് മന്ത്രങ്ങളുയര്‍ന്നു. ശിഹാബ് തങ്ങളുടെ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകളില്‍ കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, ഇ. അഹമ്മദ്, നിയമസഭ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
-----------------------------------------------------------------------------------------------------------------------------------------------
കരഞ്ഞുതളര്‍ന്ന് മലപ്പുറം; കണ്ണീര്‍ തൂകി മലയാളം
മലപ്പുറം: പൊടുന്നനെ അനാഥമായിപ്പോയൊരു ജനതയുടെ ഭാവചലനങ്ങളുമായി ഇരച്ചെത്തിയ ജനമായിരങ്ങള്‍ മലപ്പുറത്തിന്റെ മണ്ണിനെ കണ്ണീരണിയിച്ചു; വഴികളെല്ലാം ഇന്നലെ മലപ്പുറത്തേക്കായിരുന്നു. നാനാദിക്കുകളില്‍ നിന്നും പതിനായിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ നഗരവും ചുറ്റുപാടും വീര്‍പ്പുമുട്ടി. ശിഹാബ് തങ്ങളുടെ വിടപറച്ചിലിന്റെ കാഴ്ചകള്‍ ടെലിവിഷനില്‍ തല്‍സമയം കണ്ട് സര്‍വ്വരാജ്യ മലയാളികളും കണ്ണീര്‍ തൂകി. നാടിന്റെ സ്നേഹഭാജനമായ പ്രിയനേതാവിന്റെ ഭൌതിക ശരീരം ഒരു നോക്കുകാണാന്‍ പ്രാര്‍ഥനാ മന്ത്രങ്ങളോടെ എത്തിയവര്‍ മണിക്കൂറുകള്‍ നോവുഭാരത്താല്‍ തളര്‍ന്നുനിന്നു. ശിഹാബ് തങ്ങളുടെ മയ്യിത്ത് ഇന്നലെ രാവിലെ കുളിപ്പിച്ച് ഏഴുമണിയോടെയാണ് പൊതുദര്‍ശനത്തിനായി മലപ്പുറം കുന്നുമ്മലെ മുന്‍സിപ്പല്‍ ടൌണ്‍ഹാള്‍ പരിസരത്ത് ഒരുക്കിയ പന്തലില്‍ എത്തിച്ചത്. മയ്യിത്ത് എത്തുന്നതിനും മണിക്കൂറുകള്‍ മുമ്പ് ടൌണ്‍ഹാള്‍ പരിസരം ജനസാഗരമായി. മലപ്പുറം^മഞ്ചേരി റോഡില്‍ നിലയുറപ്പിച്ചവരെ നിയന്ത്രിക്കാന്‍ പോലിസുകാരും ലീഗ് നേതാക്കളും നന്നെ പാടുപെട്ടു. പാര്‍ട്ടി പതാകയില്‍ പൊതിഞ്ഞ് തങ്ങളുടെ ഭൌതികശരീരം എത്തിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സകല നിയന്ത്രണങ്ങളും വിട്ട് ചിലര്‍ മയ്യിത്തിനടുത്തേക്ക് പാഞ്ഞടുത്തപ്പോള്‍ ബന്ധുക്കളും നേതാക്കളും എന്തുചെയ്യണമെന്നറിയാതെ പകച്ചു. മക്കളായ ബഷീറലി, മുനവ്വറലി , സഹോദരങ്ങളായ ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ആംബുലന്‍സില്‍ മയ്യിത്തിനെ അനുഗമിച്ചു. രാവിലെ ഏഴരയോടെ പന്തലില്‍വെച്ച് സഹോദരന്‍ ഹൈദരലി ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ ആദ്യ മയ്യിത്ത്നമസ്കാരം നടന്നു. പിന്നീട് ഓരോ അരമണിക്കൂറിനിടയിലായി പന്ത്രണ്ട് തവണ ആയിരങ്ങള്‍ അണിനിരന്ന മയ്യിത്ത് നമസ്കാരങ്ങള്‍ നടന്നു. അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് സമദാനി, കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ഈ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പ്രത്യേകപ്രാര്‍ഥന നടത്തി. പുലര്‍ച്ചെ അഞ്ചുമണിയോടെ തന്നെ മലപ്പുറം കിഴക്കേതല മുതല്‍ റോഡില്‍ ഗതാഗതം നിയന്ത്രിച്ചായിരുന്നു പോലിസ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ടൌണ്‍ ഹാളിന്റെ പരിസരത്തെ കെട്ടിടങ്ങളിലെല്ലാം വന്‍ ജനസഞ്ചയം മണിക്കൂറുകള്‍ക്ക് മുമ്പെ നിലയുറപ്പിച്ചു. പലതവണ ടൌണ്‍ഹാള്‍ ഗേറ്റ് അടച്ചാണ് പോലിസ് തിരക്ക് നിയന്ത്രിച്ചത്. നിയന്ത്രണങ്ങളെല്ലാം പാളിയതോടെ പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. അബ്ദുസ്സമദ് സമദാനി, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയ ലീഗ് നേതാക്കള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ രംഗത്തിറങ്ങി. ഉച്ചക്ക് രണ്ടു മണിയോടെ മയ്യിത്ത് ടൌണ്‍ഹാളില്‍നിന്ന് ഖബറടക്കത്തിനായി പാണക്കാട്ടേക്ക് കൊണ്ടുപോകുമ്പോഴും ആയിരങ്ങള്‍ക്ക് ശിഹാബ് തങ്ങളുടെ മയ്യിത്ത് കാണാനായില്ല. ഒടുവില്‍ പാണക്കാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് വലിയ തങ്ങള്‍ അന്ത്യയാത്ര പുറപ്പെട്ടപ്പോള്‍ അടക്കിവെച്ച വിങ്ങലത്രയും പുറത്തുവന്നു; കണ്ഠമിടറി പ്രാര്‍ഥനാ മന്ത്രങ്ങളുരുവിട്ട് വണ്ടിക്ക് പിറകെ പാണക്കാട്ടേക്ക് കാല്‍നടയായി അവരും... കെ. നൌഫല്‍

:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:

:
:
:
:
:
:
:
:
:
:
:

:
:
:
:
:
:
:
:
:
:
:

:
:
:
:


ഒരു നോക്കു കാണാന്‍ നേതൃ-പണ്ഡിതനിര
മലപ്പുറം: സ്നേഹത്തിന്റെ പാല്‍ക്കടല്‍ ഒഴുക്കിയ ശാന്തിദൂതന് അന്ത്യോപചാരമര്‍പ്പിക്കാന്‍ മലപ്പുറത്തേക്ക് ഒഴുകിയെത്തിയത് ജനസമുദ്രം. സാന്നിധ്യം കൊണ്ടു തന്നെ തണലായി പടര്‍ന്ന പ്രിയ നേതാവിന്റെ മൃതദേഹം ഒരു നോക്കുകാണാനായി എത്തിയത് രാഷ്ട്രീയ, മത, സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദം. കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധിയായി കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബി ആസാദ്, മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഇ. അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പാലോളി മുഹമ്മദ്കുട്ടി, എളമരം കരീം, ബിനോയ് വിശ്വം, പി.കെ. ശ്രീമതി, കെ.പി. രാജേന്ദ്രന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എസ്. ശര്‍മ, സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബി, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, ഖത്തര്‍ പാര്‍ലമെന്റ് അംഗം ഡോ. അഹ്മദ് മുഹമ്മദ് ഉബൈദാന്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കക്ഷിനേതാക്കളായ കെ.എം. മാണി, ടി.എം ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള, കെ. മുരളീധരന്‍, എം.പി. വീരേന്ദ്രകുമാര്‍, കെ.ഇ. ഇസ്മാഈല്‍, പി.കെ. കൃഷ്ണദാസ്, അബ്ദുന്നാസിര്‍ മഅ്ദനി, എം.പിമാരായ എം.ഐ. ഷാനവാസ്, കെ. സുധാകരന്‍, എം.കെ. രാഘവന്‍, പി.ടി. തോമസ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എ. വിജയരാഘവന്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍, എം.എം. ഹസന്‍, ജി. കാര്‍ത്തികേയന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സിറാജ് ഇബ്രാഹീം സേട്ട്, എ. സുജനപാല്‍, ആര്യാടന്‍ മുഹമ്മദ്, പി. ശങ്കരന്‍, ടി.കെ. ഹംസ, ടി. സിദ്ദീഖ്, കെ. സുരേന്ദ്രന്‍, എം.എല്‍.എമാരായ വി.ഡി. സതീശന്‍, കെ. ബാബു, എ.പി. അനില്‍കുമാര്‍, എം.വി. ശ്രേയാംസ് കുമാര്‍, കെ.ടി. ജലീല്‍, പി.എം.എ. സലാം, കെ. കൃഷ്ണന്‍കുട്ടി, വി.എസ്. വിജയരാഘവന്‍, ഷിബു ബേബി ജോണ്‍, പൂന്തുറ സിറാജ്, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറിമാരായ ഹമീദ് വാണിമേല്‍, എന്‍.എം. അബ്ദുറഹ്മാന്‍, സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, ജന. സെക്രട്ടറി ചെറുശേãരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, സയ്യിദ് മുഹമ്മദ് ശാക്കിര്‍, എസ്.ഐ.ഒ പ്രസിഡന്റ് പി.എം. സാലിഹ്, പാളയം ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട, സി.പി. ഉമര്‍സുല്ലമി, എം. സലാഹുദ്ദീന്‍ മദനി, ഇബ്രാഹീം ഖലീല്‍ ബുഖാരിതങ്ങള്‍, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മലയാള മനോരമ എക്സി. എഡിറ്റര്‍ ജേക്കബ് മാത്യു, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, പി.പി. ഗംഗാധരന്‍, എ.പി. അബ്ദുല്ലക്കുട്ടി, ബെന്നി ബഹനാന്‍, യു.കെ. ഭാസി, സിറിയക് ജോണ്‍, ശരത് ചന്ദ്രപ്രസാദ്, ഗള്‍ഫാര്‍ മുഹമ്മദലി, കെ. രാമന്‍പിള്ള, കെ.പി. മോഹനന്‍, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വീട്ടിലും ടൌണ്‍ഹാളിലുമായി അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
         
കടപ്പാട്: മാധ്യമം ദിനപത്രം, മനോരമന്യൂസ് ഡോട്ട് കോം,
©2009. all rights reserved for sargalaya.com