ഇസ്ലാമിക് ബാങ്കിങ്ങിന് അനുകൂലമായ കേന്ദ്ര നിലപാട് കേരളം ഉള്‍ക്കൊള്ളണം -ആരിഫലി.
|
added:14.02.2010
കണ്ണൂര്‍: ഇസ്ലാമിക് ബാങ്കിങ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ സ്വാഗതാര്‍ഹമായ പരിശ്രമങ്ങള്‍ കേരളവും അര്‍ഹിക്കുന്ന ഗൌരവത്തോടെ ഉള്‍ക്കൊള്ളണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. ഡിസംബര്‍ 11ന് എറണാകുളത്ത് നടക്കുന്ന എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപനം കണ്ണൂര്‍ പൊലീസ് മൈതാനിയിലെ ബഹുജന സമ്മേളനത്തില്‍ നിര്‍വഹിക്കുകയായിരുന്നു എസ്.ഐ.ഒ.സംസ്ഥാന രക്ഷാധികാരി കൂടിയായ ആരിഫലി.
ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന കേന്ദ്ര ധനകാര്യ മേധാവികളുടെ വെളിപ്പെടുത്തലുകള്‍ സ്വാഗതാര്‍ഹമാണ്. പലിശയിലിധിഷ്ഠിതമായ ചൂഷക മാര്‍ഗത്തില്‍നിന്ന് മോചിതരാവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇസ്ലാമിലെ സാമ്പത്തിക സിദ്ധാന്തത്തെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ. കേരളത്തില്‍ ഇസ്ലാമിക ബാങ്കിങ്ങിനെതിരെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന അനാവശ്യമായ വാദകോലാഹലം വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്തിന് യോജിച്ചതല്ല. ഇസ്ലാമിക ബാങ്കിങ്ങിനെ എതിര്‍ക്കുന്നവര്‍ പലിശ രഹിതമായ മറ്റൊരു സാമ്പത്തിക വ്യവസ്ഥ മുന്നോട്ട് വെക്കാത്തിടത്തോളം ഇത്തരം എതിര്‍പ്പുകള്‍ വിദ്വേഷപരമാണെന്ന് വ്യക്തമാണ്.
രാജ്യം മുറുകെപ്പിടിക്കുന്ന മതനിരപേക്ഷതയുടെ അടിസ്ഥാനം ബഹുസ്വരതയാണ്. ബഹുസ്വരത പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ മതേതരത്വത്തിന്റെ വക്താക്കള്‍ക്ക് കഴിയുന്നില്ല. എല്ലാ പുഷ്പവും വിടരേണ്ട മലര്‍വാടിയാണ് ഇന്ത്യന്‍ മതേതരത്വമെങ്കില്‍ ചില പുഷ്പങ്ങളെ നുള്ളിക്കളയണമെന്ന് പറയുന്നത് എന്തിനാണ്? പര്‍ദയോടും ഇസ്ലാമിന്റെ ചില ചിഹ്നങ്ങളോടുമുള്ള നിലപാട് മതേതര സമൂഹത്തിന് യോജിക്കാത്ത നിലയില്‍ തരം താഴുന്നത് നിര്‍ഭാഗ്യകരമാണ്. കാമ്പസുകളെ വിദ്വേഷങ്ങളുടെ കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നവരെ വിദ്യാര്‍ഥി സമൂഹം തിരിച്ചറിയണം.
വിദ്യാര്‍ഥികള്‍ക്കിടയിലെ സ്നേഹ സമ്പര്‍ക്കവും വിദ്യാഭ്യാസ മതാധ്യാപനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം ജമാഅത്തെഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൌലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക അസമത്വം പരിഹരിക്കാന്‍ ഇനിയും ക്രിയാത്മകമായ നടപടികള്‍ ആവശ്യമാണെന്ന് അഖിലേന്ത്യാ അമീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന സത്യം ഭരണകൂടം അംഗീകരിച്ചതാണ്. പിന്നാക്കമുള്ളവന്‍ എന്നും പിന്നാക്കം നില്‍ക്കണമെന്ന ഒരു തരം ഫ്യൂഡല്‍ മനസ്സാണ് ചിലര്‍ക്കുള്ളത്. ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു.
|
| |
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം: സമര സമ്മേളനം
|
added:17.11.2009
മഞ്ചേരി: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് സോളിഡാരിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച സമര സമ്മേളനം ആവശ്യപ്പെട്ടു.
പ്രായോഗിക നിര്‍ദേശങ്ങള്‍ അടക്കം റിപ്പോര്‍ട്ട് തയാറാക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞതും ഇതിലെ 93 നിര്‍ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതും പ്രശംസനീയമാണ്. എന്നാല്‍, പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് പിന്‍വാങ്ങിയ നടപടി നീതിനിഷേധിക്കപ്പെടുന്നവര്‍ ഒന്നടങ്കം ചോദ്യം ചെയ്യേണ്ടതാണെന്നും സമര സമ്മേളനം ആവശ്യപ്പെട്ടു.
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ എന്താണ് തടസ്സമെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. മുമ്പില്ലാത്ത വിധം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം, ക്രൈസ്തവ പിന്തുണ വാങ്ങിയാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത്. കൂട്ടുത്തരവാദിത്തമില്ലാത്ത സര്‍ക്കാറിന്റെ ഒരു വകുപ്പുമായും പാലോളി കമ്മിറ്റിയില്‍ പറഞ്ഞ കാര്യങ്ങള്‍ ബന്ധപ്പെടുത്തിയിട്ടില്ല. നിലവാരമുള്ള സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പുമായി ഇതിനെ ബന്ധിപ്പിച്ചിട്ടില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഭരണത്തിനുപകരം മറ്റെന്തൊക്കെയോ നടക്കുന്നു എന്നാണ് തോന്നുക. ഓഫിസുകളില്‍ ചടുലതയില്ല. മന്ത്രിമാര്‍ വിചാരിച്ചാല്‍പോലും കാര്യങ്ങള്‍ വേഗത്തിലാക്കാനാവില്ല. ന്യൂനപക്ഷ അനുകൂലമായ വല്ല തീരുമാനങ്ങളും സര്‍ക്കാര്‍ കൈക്കൊണ്ടാല്‍ ഇതിനെ എങ്ങനെ തുരങ്കംവെക്കാമെന്ന് പരിശോധിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗമാണുള്ളത്. മൂന്നര വര്‍ഷം പിന്നിട്ട ഭരണം ഇതേസ്ഥിതി തന്നെയാണ് തുടരുന്നതെങ്കില്‍ ഇതേ ന്യൂനപക്ഷ സംഘടനകള്‍ നിലപാടുകള്‍ പുനഃപരിശോധിക്കുമെന്നും ആരിഫലി പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു നല്‍കലല്ല ഈ സര്‍ക്കാറിന്റെ ലക്ഷ്യമെന്നും 35 വര്‍ഷം ഇടതുപക്ഷം ഭരിച്ച ബംഗാള്‍ തന്നെയാണ് ഇതിനുദാഹരണമെന്നും എം.ഐ. ഷാനവാസ് എം.പി പറഞ്ഞു.
സംവരണ നഷ്ടവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും നികത്താന്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍, മുസ്ലിം സംഘടനകള്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ താല്‍പര്യപൂര്‍വമെത്തുമ്പോഴും സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ കുറയുമെന്ന കാരണം പറഞ്ഞ് വാതിലടക്കുന്ന സ്ഥിതിയാണ്. 4350 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിച്ച കേന്ദ്ര നടപടി ഇടതുസര്‍ക്കാര്‍ 1000 രൂപ വീതമാക്കി പരിമിതപ്പെടുത്തിയെന്നും ഷാനവാസ് കുറ്റപ്പെടുത്തി. ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാനത്തിലും ജില്ലാ കലക്ടര്‍ അധ്യക്ഷനായി ജില്ലാതലത്തിലും മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് സച്ചാര്‍ റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇത് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
|
| |
അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ആദ്യമായി ഇന്ത്യക്ക് അംഗീകാരം
|
added:10/09/2009
ദുബൈ: വിശുദ്ധ ഖുർആൻ അവതരിച്ച മാസത്തെ ധന്യമാക്കി ദുബൈ ഗവണ്‍മന്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ പതിമൂന്നാണ്ടിനിടെ ആദ്യമായി ഇന്ത്യക്ക് അംഗീകാരം. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹൈദരാബാദ് സ്വദേശി ഇബ്‌റാഹീം ഹാഫിസ് സയ്യിദ് അഹ്മദാണ് 85 രാഷ്ട്രങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാമതെത്തിയത്. ഇന്ത്യയിലേക്കു ലഭിച്ച രാജ്യാന്തര അംഗീകാരത്തിൽ മലയാളി സമൂഹത്തിനും സവിശേഷമായി അഭിമാനിക്കാം. കോഴിക്കോട് കാരന്തൂർ മർകസിൽ നിന്നും ഖുർആൻ മന:പാഠമാക്കിയതിന്റെ അംഗീകാരവുമായാണ് ഹാഫിസ് ഇബ്റാാഹിം അന്താരാഷ്ട്ര വേദിയിൽ മത്സരിച്ചതു.
മുൻ വർഷങ്ങളിലും മർകസ് വിദ്യാർഥികൾ അന്താരാഷ്ട്ര ഹോളി ഖുർആൻ വേദിയിൽ മത്സരിച്ചിരുന്നു. രണ്ടര ലക്ഷം ദിർഹമാണ് ഒന്നാം സമ്മാന ജേതാവിനു ലഭിക്കുന്ന അവാർഡ് തുക. ദുബൈ ചേംബർ ഓഫ് കോമേഴ്സ് ഹോളിൽ നടന്നു വന്ന പാരായണ മത്സരങ്ങൾ ശ്രവിക്കാനെത്തിയവരെല്ലാം ഹാഫിസ് ഇബ്‌റാഹീമിന് ആദ്യ സ്ഥാനങ്ങളിലൊന്ന് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കനത്ത മത്സരമാണ് ഈ വർഷം നടന്നത്തെന്നും ജേതാവിനെ കണെ്ടത്തുക വെല്ലുവിളിയായിരുന്നുവേന്നും ജഡ്ജിംഗ് പാനൽ മേധാവി ഡോ. ത്വാരിഖ് അബ്ദുൽ ഹകീം അൽ ബയൂമി പറഞ്ഞു.
മത്സരത്തിൽ ജേതാവാകാനായതിൽ സന്തോഷമുണെ്ടന്നും വിശുദ്ധ ഖുർആൻ പാരായണം ചെയ്ത് അംഗീകാരം നേടിയതിലാണ് തന്റെ അതിയായ സന്തോഷമെന്നും ഹാഫിസ് ഇബ്റാാഹീം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഈ മത്സരത്തിനു അവസരം നൽകിയ കോഴിക്കോട് മർകസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന മഹദ് സ്ഥാപനത്തോടും സാരഥി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോടും ഏറെ കടപ്പാടുണ്ട്. ഈ അംഗീകാരം ഇന്ത്യൻ സമൂഹത്തിനും മർകസിനും ഗുരുനാഥൻമാർക്കും സമർപ്പിക്കുന്നതായും ഇബ്റാാഹീം പറഞ്ഞു.
ഈ വർഷത്തെ മതിസരത്തിൽ പങ്കെടുത്ത 85 പേരിൽ 29 പേർ 90 ശതമാനത്തിനുമേൽ മാർക്ക് നേടി. 26 പേർക്ക് 80 ശതമാനത്തിനു മേൽ മാർക്കു ലഭിച്ചതായി ജഡ്ജിംഗ് കമ്മിറ്റി അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആറു പണ്ഡിതൻമാരാണ് വിധി നിർണയിച്ചതു.
|
| |
പ്രബോധനം അറുപതാം വാര്‍ഷികം
സ്വാഗതസംഘം രൂപീകരിച്ചു
|
added:21.8.2009
കോഴിക്കോട്: ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലയാളത്തിലെ ഒരേയൊരു ഇസ്ലാമിക പ്രസിദ്ധീകരണമായ പ്രബോധനം വാരികയുടെ അറുപതാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 2009 ആഗസ്റ് മുതല്‍ 2010 ആഗസ്റ് വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷക്കാലത്ത് ചരിത്ര സെമിനാര്‍, മീഡിയാ സെമിനാര്‍, മാധ്യമ പ്രവര്‍ത്തകരുടെ ഒത്തുചേരല്‍, വാര്‍ഷിക പതിപ്പ് പ്രകാശനം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇസ്ലാമിനെക്കുറിച്ച കൈപുസ്തകം, പുതിയ എഴുത്തുകാര്‍ക്ക് ശില്‍പശാല, വൈജ്ഞാനിക മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനം ഒക്ടോബര്‍ 2-ന് വൈകുന്നേരം നാലു മണിക്ക്, പ്രബോധനം പ്രസിദ്ധീകരണമാരംഭിച്ച വളാഞ്ചേരി എടയൂരില്‍ നടക്കും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, ഇഅ്ജാസ് അഹ്മദ് അസ്ലം ദല്‍ഹി, ടി.കെ അബ്ദുല്ല, ടി. ആരിഫലി, കെ.പി രാമനുണ്ണി, കെ.ടി ജലീല്‍ എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രഫ. പി. ഇസ്മാഈല്‍ ചെയര്‍മാനും കെ.ടി ഹംസ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികള്‍: കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍, വി.കെ അലി, സി.ടി സാദിഖ് മൌലവി, പി. അബ്ദുര്‍റഹ്മാന്‍ വളാഞ്ചേരി, പി. കുഞ്ഞിമുഹമ്മദ് വളാഞ്ചേരി, വി.പി മൊയ്തീന്‍ കുട്ടി, ഷംസുദ്ദീന്‍ മൌലവി, ഡോ. കമാല്‍ പാഷ, കുഞ്ഞിമൊയ്തീന്‍ കുട്ടി മൌലവി, ഡോ. മുജീബുര്‍റഹ്മാന്‍ വളാഞ്ചേരി. വൈസ് ചെയര്‍മാന്‍: അബ്ദുര്‍റഹ്മാന്‍ ഫാറൂഖി. അസി. കണ്‍വീനര്‍മാര്‍: ബശീര്‍ ശര്‍ഖി, അബ്ദുല്ല കുട്ടി മൌലവി, മുസ്ത്വഫ എടപ്പാള്‍.
വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍: അനസ് വളാഞ്ചേരി (പ്രചാരണം), അബ്ദുല്‍ കരീം പാലാറ (സ്റേജ്, നഗരി), വി.പി അനസ് (ലൈറ്റ് & സൌണ്ട്), ടി. സലീം എടയൂര്‍ (വെള്ളം), ശാഫി ഇരിമ്പിളിയം (ട്രാഫിക്), കെ. അബ്ദുസ്സലാം (കാന്റീന്‍), യു. മുഹമ്മദലി (വളണ്ടിയര്‍), സി. ഹംസ ഹാജി (റിസപ്ഷന്‍). വനിതാ വിഭാഗം: ലൈല ടീച്ചര്‍ (കണ്‍വീനര്‍), ജമീല, ഉമ്മു സല്‍മ, സുഹ്റ, ഫഹീമ (അസി. കണ്‍).
എടയൂര്‍ ഐ.ആര്‍.എസ്സില്‍ ചേര്‍ന്ന യോഗത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാസമിതിയംഗം സലീം മമ്പാട് അധ്യക്ഷത വഹിച്ചു. അബ്ദുര്‍റഹ്മാന്‍ ഫാറൂഖി സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി. അബ്ദുര്‍റഹ്മാന്‍, പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ അശ്റഫ് കീഴുപറമ്പ്, സബ് എഡിറ്റര്‍ സദ്റുദ്ദീന്‍ വാഴക്കാട്, മാനേജര്‍ കെ. ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
|
| |
ഇനി വിശുദ്ധിയുടെ പുണ്യനാളുകള്‍
|
added:21.8.2009
ആത്മവിശുദ്ധിയുടെയും സംസ്കരണത്തിന്റെയും രാപ്പകലുകളുമായി റമദാന്‍ വ്രതത്തിന് ഇന്ന് തുടക്കം. ഇനിയുള്ള നാളുകള്‍ ഖുര്‍ആന്‍ പാരായണവും ആരാധനാകര്‍മങ്ങളും പ്രാര്‍ഥനയും ദാനധര്‍മങ്ങളും അധികരിപ്പിച്ച് ദൈവപ്രീതി നേടാനുള്ളതാണ്.
സജീവമായ രാപ്പകലുകളാണിനി ഈ മാസം പള്ളികളില്‍. ദൈര്‍ഘ്യമേറിയ രാത്രി നമസ്കാരംകൊണ്ട് റമദാന്‍രാവുകള്‍ വിശുദ്ധമാകും. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതിലൂടെ പവിത്രമായ മാസത്തില്‍ ജീവിതം ചിട്ടപ്പെടുത്തിയായിരിക്കും വിശ്വാസികള്‍ പുണ്യംതേടുന്നത്. വിശ്വാസികള്‍ പകല്‍നേരത്ത് അന്നപാനീയങ്ങളും മറ്റും വര്‍ജിച്ച് പാപമോചനത്തിനും സ്വര്‍ഗപ്രവേശനത്തിനുമുള്ള പ്രാര്‍ഥനകള്‍ ഉരുവിടും.
വിശുദ്ധിയുടെ നാളുകളെ ധന്യമാക്കാന്‍ പ്രത്യേക റമദാന്‍ പ്രഭാഷണങ്ങളും ഖുര്‍ആന്‍ ക്ലാസുകളും പള്ളികളിലും മറ്റും സംഘടിപ്പിച്ചിട്ടുണ്ട്. പള്ളികള്‍ മോടിപിടിപ്പിച്ചും സൌകര്യങ്ങള്‍ കൂട്ടിയുമാണ് റമദാനെ വരവേല്‍ക്കുന്നത്. വീടുകളും ഖുര്‍ആന്‍ പാരായണത്താല്‍ മുഖരിതമാകും. പുണ്യദിനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. അവശ്യസാധനങ്ങളുടെയും പഴവര്‍ഗങ്ങളുടെയും വിലക്കയറ്റവും പകര്‍ച്ചപ്പനിയും ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും ഇഫ്താര്‍സംഗമവും സമൂഹനോമ്പുതുറയും വ്യാപകമായി ഒരുക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് റമദാന്‍ തുടങ്ങുന്നത്
|
| |
സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കിയത് പലിശ വ്യവസ്ഥിതി: ടി. ആരിഫലി
|
added:14.8.2009
കൊച്ചി: ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമാകാന്‍ കാരണം പലിശയില്‍ അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. പലിശ ലോക സമ്പദ്ഘടനയുടെ ജീവരക്തമാണെന്ന പൊതുധാരണ തകര്‍ന്നു. സമ്പദ്ഘടനയെ കാര്‍ന്നുതിന്നുന്ന കാന്‍സറാണ് അതെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലിശരഹിത സാമ്പത്തിക സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍സ് ആന്റ് ക്രെഡിറ്റ്സ് ലിമിറ്റഡിന്റെ (എ.ഐ.സി.എല്‍) ഒമ്പതാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക സമ്പദ്ഘടനയുടെ പ്രസക്തിയെപ്പറ്റി പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ നല്‍കി എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് എ.ഐ.സി.എല്‍ ചെയര്‍മാന്‍ എ. മുഹമ്മദലി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതിയുടെ പ്രയോഗിക രൂപം 21^ാം നൂറ്റാണ്ടിലും പ്രസക്തം എന്നാണ് ഇത് തെളിയിക്കുന്നത്. എ.ഐ.സി.എല്‍ ഈ സാമ്പത്തിക വര്‍ഷം ലാഭത്തില്‍ അഞ്ച് ശതമാനം ഡിവിഡന്റായി ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് നല്‍കിയതായും അദ്ദേഹം അറിയിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.കെ. അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍ സ്വാഗതവും പി. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
|
| |
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
|
 added:01.8.2009
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. രാഷ്ട്രീയ നേതാവ് എന്നതിലുപരി മലബാറിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടെ ആയിരുന്നു ശിഹാബ് തങ്ങള്‍. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്നു. കേരളത്തില്‍ മത സൌഹാര്‍ദ്ദം നില നിര്‍ത്തുന്നതിനു സഹായകമായ നിലപാടുകള്‍ എടുത്ത അദ്ദേഹം ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയ മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു.
മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍, പ്രധാന മന്ത്രി മന്മോഹന്‍ സിംഗ്, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ ശിഹാബ് തങ്ങളുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നായകന്മാര്‍ അനുശോചനം അറിയിച്ചു.
കൂടുതൽ വാർത്തകളും ചിത്രങ്ങളും>>>
|
| |
ഹജ്ജ്: കെയ്റോ സമ്മേളന തീരുമാനം സൌദി അംഗീകരിച്ചു
|
 added:28.7.2009
ജിദ്ദ: പന്നിപ്പനി അതിവേഗം പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞാഴ്ച കെയ്റോവില്‍ ചേര്‍ന്ന അറബ് ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഇന്നലെ ചേര്‍ന്ന സൌദി മന്ത്രിസഭ അംഗീകരിച്ചു. എന്നാല്‍ വൃദ്ധരെയും കുട്ടികളെയും ശാരീരിക അവശതകള്‍ നേരിടുന്നവരെയും ഹജ്ജില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന സമ്മേളന നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മിക്കവാറും ഹജ്ജ് വിസ വിതരണം ചെയ്യുന്ന സമയം വരെ ആശയക്കുഴപ്പം നിലനില്‍ക്കും. വയസ് നിയന്ത്രണം ഒരു നിലക്കും ഓരോ രാജ്യത്തിന്റെയും ക്വാട്ടയെ ബാധിക്കില്ല എന്ന് മാത്രമാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് വക്താവ് ഖാലിദ് മര്‍ഗലാനി വ്യക്തമാക്കിയത്.
ഹജ്ജിനും ഉംറക്കുമെത്തുന്ന തീര്‍ഥാടകരുടെയും മക്ക, മദീനാവാസികളുടെയും ആരോഗ്യരക്ഷക്കായി എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചതായി മന്ത്രിസഭ അറിയിച്ചു. പന്നിപ്പനി പ്രതിരോധ വാക്സിന്‍ ആവശ്യത്തിന് സംഭരിച്ചിട്ടുണ്ട്്. തീര്‍ഥാടകരെത്തുന്ന വിമാനത്താവളങ്ങളില്‍ രോഗലക്ഷണം കാണുന്നവരെ പ്രത്യേകം താമസിപ്പിക്കാന്‍ സൌകര്യമൊരുക്കും. തീര്‍ഥാടന വേളയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ മിഷന്‍ മേധാവികളുടെ കൂടിയാലോചന യോഗം ഉടന്‍ വിളിച്ചുകൂട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം ദമ്മാമില്‍ സൌദിയുവാവ് പന്നിപ്പനി ബാധിച്ച് മരിച്ചതോടെ അതീവജാഗ്രതയിലാണ് സൌദി ഭരണകൂടം. നിയന്ത്രണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഔദ്യോഗികമായി യാതൊരു വിവരവുമില്ലെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ പറയുന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യസ്ഥിതി വിവരിക്കുന്ന പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന് ഈജിപ്ഷ്യന്‍ ആരോഗമന്ത്രി ഹാതിം അല്‍ ജബാലി വെളിപ്പെടുത്തി. ഏറ്റവും കൂടുതല്‍ ഹാജിമാരെ കൊണ്ടുവരുന്ന ഇന്തോനേഷ്യ വയസ് നോക്കി ആരേയും തീര്‍ഥാടനത്തില്‍നിന്ന് മാറ്റിനിര്‍ത്തില്ലെന്നാണ് ജിദ്ദ നയതന്ത്ര പ്രതിനിധി പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഈ വര്‍ഷം ഹജ്ജിനെത്തുന്ന 207,000 ഇന്തോനേഷ്യക്കാരില്‍ 20ശതമാനം 70വയസിന് മുകളിലുള്ളവരാണത്രെ. കുട്ടികളെയും ഗര്‍ഭിണികളെയും ഒഴിവാക്കുന്നുണ്ടെങ്കിലും വൃദ്ധരെ മാറ്റിനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍സല്‍ ജനറല്‍ അബ്ദുല്ല മന്‍സൂര്‍ പറഞ്ഞു. നിയന്ത്രണങ്ങളെ കുറിച്ച് പത്രങ്ങളില്‍ വായിച്ചതല്ലാതെ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഔദ്യോഗികമായി യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
News from:കാസിം ഇരിക്കൂര്‍- madhyamamonline.com
|
| |
സ്വവർഗരതി: കേന്ദ്രനീക്കം ശുദ്ധ അസംബന്ധം-കാന്തപുരം
|
 added:30.6.2009
കോഴിക്കോട്: സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദ് ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം ശുദ്ധ അസംബന്ധമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
വിശുദ്ധ ഖുർആൻ നിഷിദ്ധമാക്കിയതും പ്രകൃതി വിരുദ്ധവുമായ സ്വവർഗരതിക്ക് നിയമ പരിരക്ഷ നൽകാനുള്ള നീക്കം രാജ്യത്തെ ലൈംഗിക അരാജകത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടലാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക് തന്നെ കനത്ത വെല്ലുവിളിയാണിത്. എയ്ഡ്സ് അടക്കമുള്ള മാരക രോഗങ്ങൾ പടരാനും സ്വവർഗരതി കാരണമാകുന്നു. ഇതിന് നിയമ സാധുത നൽകാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിൻമാറിയില്ലെങ്കിൽ എന്ത് വിലകൊടുത്തും എതിർക്കുമെന്ന് കാന്തപുരം പറഞ്ഞു. ഈവിഷയം മതസംഘടനകളുമായി ചർച്ച ചെയ്യുമെന്ന കേന്ദ്രസർക്കാർ നിലപാട് വിഫലമായ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. |
| |
സാമ്രാജ്യത്വത്തിനെതിരെ പോരാടാന്‍ ദൃശ്യമാധ്യമങ്ങള്‍ മികച്ച വേദി -കെ.പി രാമനുണ്ണി
|
 added:30.6.2009
കോഴിക്കോട്: പുത്തന്‍ സാമ്പത്തിക നയങ്ങളുടെ പൈശാചിക കടന്നുകയറ്റത്തെ നേരിടാന്‍ ഏറ്റവും ശക്തമായ വേദിയാണ് ദൃശ്യമാധ്യമ രംഗമെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. തനിമ കലാ സാഹിത്യ വേദി നിര്‍മിച്ച 'അന്യം' ഹ്രസ്വ സിനിമയുടെ സി.ഡി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മൂലധനം പ്രധാനമായ ദൃശ്യ മാധ്യമ രംഗത്താണ് ആഗോള സാമ്രാജ്യത്വത്തിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ളത്. മുഖ്യധാര സിനിമക്ക് സമാന്തരമായി ഹ്രസ്വ സിനിമ ആവിഷ്കാരങ്ങള്‍ ഇത്തരം പോരാട്ടങ്ങള്‍ക്കുള്ള വേദിയായി മാറിയാലെ സിനിമ സാഹിത്യത്തിനു മേലെയുള്ള സര്‍ഗാത്മക വ്യവഹാരമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോളവത്ക്കരണത്തിന്റെ ഭീകരമുഖം ദൃശ്യമാവുന്ന ഹ്രസ്വ സിനിമയാണ് അന്യം. പൈതൃകങ്ങളുടെ മേലുള്ള കൈയ്യേറ്റത്തിനും അവയെ അന്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കും സാക്ഷികളാവുന്ന കുട്ടിമനസ്സുകളുടെ കാഴ്ചകളും സ്വപ്നങ്ങളുമാണ് ഈ സിനിമ. അച്ഛന്റെ പൊട്ടി ഭേദമാകാന്‍ വേപ്പിലതേടിപ്പോവുന്ന രണ്ടു കുട്ടികളിലൂടെയാണ് പതിനെട്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ വികസിക്കുന്നത്. നമുക്ക് വിലപ്പെട്ടതെല്ലാം സാമ്രാജ്യത്വ ശക്തികള്‍ കവര്‍ന്നെടുക്കുന്നതിന്റെ മുന്നറിയിപ്പുകൂടിയാണ് ഈ ഹ്രസ്വ ചിത്രം.
പ്രശസ്ത കഥാകൃത്ത് ഡോ. വല്‍സലന്‍ വാതുശ്ശേരിയുടേതാണ് കഥയും തിരക്കഥയും. കാമറ ജലീല്‍ ബാദുഷ, എഡിറ്റിംഗ് വിജി എബ്രഹാം. മാസ്റര്‍ നിജില്‍, മാസ്റര്‍ മിഥുന്‍, ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി, ഷഹനാസ്, സുചിത്, പ്രദീപ് കുഞ്ഞിക്കണ്ണന്‍, രാമദാസ് എന്നിവരാണ് അഭിനേതാക്കള്‍.
കോഴിക്കോട് ഇന്‍ഡോര്‍ സ്റേഡിയം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമാ സംവിധായകന്‍ എം.എ ഫാസില്‍ കോപ്പി ഏറ്റു വാങ്ങി. തനിമ ഡയരക്ടര്‍ നജീബ് കുറ്റിപ്പുറം, സംവിധായകന്‍ ദീപേഷ്.ടി, ടി.പി. മുഹമ്മദ് ശമീം, റഹ്മാന്‍ മുന്നൂര്, പി.ടി ഇസ്മാഇല്‍ എന്നിവര്‍ സംസാരിച്ചു. 'അന്യം' സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
|
| |
കമലാ സുറയ്യയുടെ കഥാലോകം നൂറ്റാണ്ടുകള്‍ നിലനില്‍ക്കും: പ്രൊഫ.എം.കെ.സാനു
|
 added:5.6.2009
കൊച്ചി: വരും നൂറ്റാണ്ടുകളില്‍ മനുഷ്യരാശിയും മലയാള ഭാഷയുണ്ടാകുമെങ്കില്‍ വലിയ യശസ്സിന്റെ തേജോവലയത്തോടുകൂടി കമലാ സുറയ്യയുടെ കഥാലോകം നിലനില്‍ക്കുമെന്ന് പ്രൊഫ. എം.കെ.സാനു അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാസമിതിയും തനിമ കലാസാംസ്കാരിക വേദിയും സംയുക്തമായി എറണാകുളത്ത് സംഘടിപ്പിച്ച കമലാ സുറയ്യ അനുസ്മരണ സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥാലോകത്ത് വളരെ വ്യക്തിനിഷ്ഠമായ സമീപനവും ഭാവനാ വിലാസവും സര്‍ഗ്ഗാത്മകതയുമാണ് കമലാ സുറയ്യ പ്രദര്‍ശിപ്പിച്ചത്. അമ്പരപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ് അവര്‍ സൃഷ്ടിച്ചത്. അവരുടെ ലോകം നമ്മുടെ സാഹിത്യത്തിലുണ്ട്. വലിയ എഴുത്തുകാരെല്ലാം തങ്ങളുടെ ലോകം സൃഷ്ടിച്ചാണ് കടന്നു പോകുന്നത്. അവരെ നമ്മള്‍ മറന്നാലും അവരുടെ ലോകം പ്രത്യേകം മാറി നില്‍ക്കും. സ്വന്തം അന്തരാത്മാവിന്റെ ശബളകാന്തി കലര്‍ന്ന ഒരു ലോകം മലയാളത്തില്‍ അവശേഷിച്ചാണ് കമലാ സുറയ്യ ലോകത്തോട് വിട പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരു എഴുത്തുകാരന്‍ തന്റെ വ്യക്തിത്വം സ്ഥാപിക്കുന്നത് താന്‍ മറ്റുള്ളവര്‍ എഴുതുന്നതു പോലെ എഴുതുമ്പോഴല്ല. സാഹിത്യ സിദ്ധാന്തങ്ങളൊന്നും മാധവിക്കുട്ടി പഠിച്ചിട്ടില്ല. രചനയിലേര്‍പ്പെടുമ്പോള്‍ തന്നെയും കുടുംബത്തെയും മറ്റുള്ളവരെയും മറന്ന് മറ്റൊരാളായി അവര്‍ മാറുന്നു. അവരുടെ വിയോഗം നികത്താനാവാത്ത, ഏകാന്ത ദീപ്തിയാര്‍ന്ന ലോകത്തിന്റെ നഷ്ടമാണെന്നും എം.കെ.സാനു പറഞ്ഞു.
കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴാണ് മാധവിക്കുട്ടിയുടെ ഇസ്ലാമാശ്ലേഷ വാര്‍ത്ത താനറിയുന്നതെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി പറഞ്ഞു. അന്നു മുതല്‍ അവരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. പരിശുദ്ധ ഹജ്ജ്കര്‍മ്മത്തിന് പോയപ്പോള്‍ കമലാസുറയ്യ പൂനയില്‍ ആശുപത്രിയിലാണെന്നറിഞ്ഞ് മകന്‍ എം.ഡി.നാലപ്പാടുമായി ഫോണില്‍ ബന്ധപ്പെട്ടു. പരിശുദ്ധ സംസം വെള്ളവും മദീനയിലെ ഈത്തപ്പഴവും കഴിക്കാന്‍ മാതാവ് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞതനുസരിച്ച് പിറ്റേന്നു തന്നെ ചില സുഹൃത്തുക്കള്‍ മുഖാന്തിരം അവ പൂനയിലെ ആശുപത്രിയിലെത്തിച്ച കാര്യം മഅ്ദനി അനുസ്മരിച്ചു. മലയാള സാഹിത്യത്തിലെ നിലവിലുള്ള ഒഴുക്കിനെതിരെ നീന്താന്‍ അവര്‍ ധൈര്യം കാണിച്ചു. മിത്രങ്ങളാകേണ്ടവര്‍ അവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിമ രക്ഷാധികാരി ടി.കെ.ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, പ്രേമ.ജി.പിഷാരടി, കേരളാകോണ്‍ഗ്രസ്സ് സെക്യുലര്‍ ജില്ലാ പ്രസിഡന്റ് കുരുവിള മാത്യൂസ്, ആര്‍.എസ്.പി.(ബി) ജില്ലാ സെക്രട്ടറി കെ.റെജികുമാര്‍, തനിമ എക്സിക്യുട്ടീവ് അംഗം കെ.എ.ഫൈസല്‍, എറണാകുളം മസ്ജിദുദ്ദഅ്‌വ ഇമാം ബഷീര്‍ മുഹ്‌യിദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി.എ.ഇബ്രാഹിംകുട്ടി സ്വാഗതവും സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എം.എം.മുഹമ്മദ് ഉമര്‍ നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി എം.കെ.അബൂബക്കര്‍, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എസ്.എം.സൈനുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
|
| |
സര്‍ഗാലയ മൊബൈല്‍ വേര്‍ഷന്‍ തുടങ്ങുന്നു
|
 added:04/06/2009
ദുബൈ:സര്‍ഗാലയ ഓണ്‍ലൈന്‍ ഇസ്ലാമിക് വീഡിയോ ചാനലായ സര്‍ഗാലയ ഡോട്ട് കോമിന്റെ മൊബൈല്‍ വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങുന്നു. ഇന്റെര്‍നെറ്റ് സംവിധാനമുള്ള മൊബൈല്‍ ഫോണുകളില്‍ സൈറ്റ് ലഭ്യമാവും.3GP വീഡിയോകളും,MP3 ഓഡിയോകളും ഡൌണ്‍ലോഡ് സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനിലെ ശാസ്ത്ര വിസ്മയങ്ങള്‍, പ്രഭാഷണം, കല, ചലച്ചിത്രം, ഇസ്ലാമിക ഗാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. |
| |
വിനാശകരമായ വികസനം വേണ്ട -മന്ത്രി പ്രേമചന്ദ്രന്‍
|
 added:19.5.2009
കാസര്‍കോട്: വിനാശകരമായ പദ്ധതികള്‍ കേരളത്തിന് വേണമോ എന്ന് പുനഃപരിശോധിക്കണമെന്‍ഞ്ഞലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. സോളിഡാരിറ്റി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കയായിരുന്നു മന്ത്രി. വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രത്യാഘാതംകൂടി പരിശോധിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖല ബോധ്യപ്പെടുത്തുന്നുവെന്ന് മന്ത്രി പ്രേമചന്ദ്രന്‍ പറഞ്ഞു. ആസൂത്രണരഹിതമായ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ കാലാവസ്ഥയെ മാറ്റിമറിക്കുന്നു. കൃത്യമായി ലഭിക്കാറുള്ള മഴ വഴിമാറി. വികസന പദ്ധതി നടപ്പാക്കുമ്പോള്‍ കുടിയൊഴിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുകയാണ് ആദ്യം വേണ്ടത് എന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. തിക്തഫലങ്ങളും പാര്‍ശ്വഫലങ്ങളും വികസനത്തില്‍നിന്ന് ഒഴിവാക്കണം. സോളിഡാരിറ്റിയുടേത് പുതിയ സമരമുഖമാണ്. ഇത് സൃഷ്ട്യുന്മുഖമായ സമരമുറയാണ്. താനുള്‍പ്പെടെയുള്ള സര്‍ക്കാറിനും മറ്റു സംഘടനകള്‍ക്കും ഇത് മാതൃകയാക്കാവുന്നതാണ്. ഉത്തരവാദിത്തബോധത്തോടെയുള്ള മൂലധന നിക്ഷേപമാണ് നമുക്ക് വേണ്ടത്്.
പതിനാല് മാസം മുമ്പ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി ഒന്നാംഘട്ടം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നാടിന് സമര്‍പ്പിച്ചു.
കേരളത്തിലെ യുവാക്കളില്‍ നന്മ വറ്റിയിട്ടില്ലെന്നതിന് ഉജ്വലമായ തെളിവാണ് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനമെന്ന് ടി. ആരിഫലി പൂര്‍ത്തീകരണ പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. '70കളിലെ യൗവനത്തെ ക്ഷുഭിത യൗവനമെന്ന് വിശേഷിപ്പിച്ചിരുന്നു. ആ യൗവനം പിന്നീട് നിര്‍ജീവമായതാണ് നാം കണ്ടത്. ഇന്ന് യുവാക്കള്‍ പല വഴിക്കും തിരിഞ്ഞുപോയിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഒരുവിഭാഗം ജീവിതത്തെ ധൂര്‍ത്തടിക്കുന്നു. മറ്റൊരു വിഭാഗം പഠിച്ച് ജോലി നേടി സ്വാര്‍ഥതാല്‍പര്യത്തിനുവേണ്ടി മാത്രം വരുമാനം ഉപയോഗിക്കുന്നു. മൂന്നാമതൊരു വിഭാഗം തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും വഴുതിപ്പോയിരിക്കുന്നു. ഇങ്ങനെയുള്ളവരുടെ ഇടയിലാണ് ജനസേവനത്തിന്റെ ഉജ്വലമായ സന്ദേശമുയര്‍ത്തി സോളിഡാരിറ്റി പ്രവര്‍ത്തിക്കുന്നത്. നന്മ വറ്റാത്തവര്‍ ഇവിടെയുണെ്ടന്നതാണ് ഈ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സന്ദേശമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പറഞ്ഞു. ഈ പ്രവര്‍ത്തനത്തില്‍നിന്നോ ഗുണഭോക്താക്കളില്‍നിന്നോ ഒന്നും ആഗ്രഹിക്കാതെ ദൈവത്തില്‍നിന്ന് മാത്രം പ്രതിഫലം ആഗ്രഹിക്കുന്നവരാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇത്തരക്കാരെ സഹായിക്കാന്‍ മലയാളത്തില്‍ കനിവ് വറ്റാത്തവര്‍ ധാരാളംപേരുണെ്ടന്ന് പദ്ധതിയുമായി രംഗത്തിറങ്ങിയപ്പോള്‍ മനസ്സിലായി.
വികസന പ്രവര്‍ത്തനങ്ങള്‍ ഗുണഭോക്താക്കളെ കേന്ദ്രീകരിച്ച് മാത്രമാകരുത്. ഇരകളുടെ പ്രശ്നംകൂടി പരിഹരിച്ചുവേണം പദ്ധതികള്‍ നടപ്പാക്കാന്‍. മുതലാളിത്ത വികസന പ്രവര്‍ത്തനങ്ങളുടെ ഏജന്‍സിപ്പണിക്കാരായി സര്‍ക്കാര്‍ മാറരുത്. അവയുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍കൂടി പരിശോധിച്ചുവേണം പദ്ധതികള്‍ നടപ്പാക്കാനെന്ന സന്ദേശംകൂടി ഈ പുനരധിവാസ പദ്ധതിയിലൂടെ ബോധ്യപ്പെടുത്തുന്നു. മനുഷ്യനെ മാത്രമല്ല, ജന്തു ജീവജാലങ്ങളുടെ മുഴുവന്‍ സംരക്ഷണവും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
വാര്‍ത്താമാധ്യമങ്ങള്‍ പലതും പദ്ധതിയുടെ പ്രഖ്യാപനത്തെ ചെറുതാക്കി. അതേസമയം, ചെങ്ങറയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യാനെത്തിയപ്പോള്‍ പോലിസുമായുണ്ടായ കശപിശക്ക് വലിയ പ്രാധാന്യം കിട്ടി. കശപിശ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നവരായി വാര്‍ത്താമാധ്യമങ്ങള്‍ മാറിയിരിക്കുന്നു. നന്മയുടെ നീരുറവകള്‍ക്ക് മാധ്യമങ്ങള്‍ പ്രോല്‍സാഹനം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ചടങ്ങില്‍ ദുരിതബാധിതര്‍ക്കുവേണ്ടി പണിത 14 വീടുകളുടെ താക്കോല്‍ദാനം സംസ്ഥാന ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു.
കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ കൗസല്യ , മുഹമ്മദ് യാസീന്‍, മൈമൂന, പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ഫാഇസ്, മുളിയാര്‍ പഞ്ചായത്തിലെ ജമീല, ഫരീദ, ആയിശ, കുമ്പടാജെ പഞ്ചായത്തിലെ മുഹമ്മദ്, ഭവ്യ, രേഖ, എന്‍മകജെ പഞ്ചായത്തിലെ ജീവന്‍രാജ്-ദേവികിരണ്‍, സൗമ്യ ഷേണി, ബദിയടുക്ക പഞ്ചായത്തിലെ അജിത് ഷാജി എന്നിവര്‍ മന്ത്രിയില്‍നിന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ തൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലന്തട്ട കുഞ്ഞിക്കണ്ണന്‍, പിലാവളപ്പില്‍ ലത്തീഫ് എന്നിവര്‍ക്ക് യഥാക്രമം പശു, തയ്യല്‍ മെഷീന്‍ എന്നിവ മുന്‍മന്ത്രി മാത്യു ടി തോമസ് വിതരണം ചെയ്തു. വിദ്യാഭ്യാസ സഹായം കുളപ്പുറത്തെ മനോജിന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ഐ. ഷാനവാസ് വിതരണം ചെയ്തു.
എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ അതീവ ഗൗരവത്തോടെ സമീപിച്ച യുവജന പ്രസ്ഥാനമാണ് സോളിഡാരിറ്റി എന്ന് മുന്‍മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. വികസനത്തിന് സമാന്തരമായി വിനാശമുണ്ടാകുമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരന്തം നമ്മെ ബോധ്യപ്പെടുത്തി. അല്‍പകാലത്തേക്കുള്ള ലാഭം മുന്‍നിര്‍ത്തിയുള്ള വികസനമല്ല, ജന്തു ജീവജാലങ്ങളെ നിലനിര്‍ത്തുന്നതും പരിപോഷിപ്പിക്കുന്നതുമായ വികസനം വേണം -അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പി. കരുണാകരന്‍ എം.പി, സി.ടി. അഹമ്മദലി എം.എല്‍.എ, കെ.വി. കുഞ്ഞിരാമന്‍ എം.എല്‍.എ, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, എന്‍മകജെ
പഞ്ചായത്ത് പ്രസിഡന്റ് എ. പുഷ്പ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ഡോക്യുമെന്ററി സംവിധായകന്‍ എം.എ. റഹ്മാന്‍, പ്രസ്ക്ലബ് പ്രസിഡന്റ് സൂപ്പി വാണിമേല്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ചെയര്‍മാന്‍ നാരായണന്‍ പേരിയ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പി.കെ. അബൂബക്കര്‍ നദ്‌വി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.എം. സ്വാലിഹ്, പുഞ്ചിരി ക്ലബ്ബ് പ്രസിഡന്റ് കെ.ബി. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇദ്ദേഹത്തിന്റെ സേവനത്തിനുള്ള ഉപഹാരം ടി. ആരിഫലി സമ്മാനിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ എം. സാജിദ്, പി.ഐ. നൗഷാദ്, അസി. സെക്രട്ടറി
എന്‍.കെ. അബ്ദുസ്സലാം, സംസ്ഥാന സമിതി അംഗങ്ങളായ വി.എം. ഇബ്രാഹിം, കെ.ടി. ഹുസൈന്‍, കെ.എ. ഫൈസല്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര, സെക്രട്ടറി സി.എ. മൊയ്തീന്‍കുഞ്ഞി, വയനാട് ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ശഫീഖ് സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ.കെ. ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.
|
| |
രാഷ്ട്രീയ ഐക്യത്തിന് മുസ്ലിംകള്‍ തയ്യാറാകണം: സെമിനാര്‍
|
added:06/05/2009
കൊച
മാലിക്ദീനാര്‍ നഗര്‍: മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടാനുളള സാധ്യത മുന്നില്‍ കണ്ട് കക്ഷിത്വാതീത രാഷ്ട്രീയ ഐക്യത്തിന് മുസ്ലിംകള്‍ തയ്യാറാകണമെന്ന് ദേശീയ ഇസ്ലാമിക സമ്മേളനത്തില്‍ ഞായറാഴ്ച നടന്ന രാഷ്ട്രീയ സെമിനാര്‍ ആഹ്വാനം ചെയ്തു. മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇപ്പോള്‍ ഭരണത്തിലേറുന്നതെങ്കില്‍ ഭാവിയില്‍ ഭരിക്കുക ജനാധിപത്യ സമുദായങ്ങളുടെ കൂട്ടായ്മകളായിരിക്കും. സംസ്ഥാനങ്ങളിലും രാജ്യത്തും ഇവതന്നെ അധികാരത്തിലേറാം. മതേതര പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയില്‍ തെളിഞ്ഞുവരുന്നത്. ഇതുവരെ തുടര്‍ന്നുവന്ന നിഷേധാത്മക രാഷ്ട്രീയത്തിനും പരാജയപ്പെടുന്ന പ്രത്യക്ഷ രാഷ്ട്രീയത്തിനുമിടയില്‍ ഒരു രാഷ്ട്രീയ അസ്തിത്വമാണ് സാധ്യമാക്കേണ്ടത്. വോട്ട്ബാങ്ക് മൂല്യമുള്ള ഒരു ബദല്‍ ശക്തിയായി ഇന്ത്യന്‍ മുസ്ലിംകള്‍ നിലകൊള്ളണം.
രാഷ്ട്രീയമായ മാറ്റിനിര്‍ത്തലാണ് മുസ്ലിംകള്‍ അനുഭവിക്കുന്ന മിക്ക പ്രശ്നങ്ങളുടെയും മൂല കാരണമെന്ന് സെമിനാര്‍ വിലയിരുത്തി. നിയമസഭകളിലും പാര്‍ലിമെന്റിലും അര്‍ഹമായ പ്രാതിനിധ്യം മുസ്ലിംകള്‍ക്ക് ലഭിക്കുന്നില്ല. 13.5 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന് അതിന്റെ പകുതി പോലും പ്രാതിനിധ്യമില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുബേങ്ക് എന്ന നിലയില്‍ മാത്രമാണ് മുസ്ലിംകളെ കരുതിപ്പോരുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും അവര്‍ ഇതര വിഭാഗങ്ങളില്‍ പെട്ടവരെയണ് സ്ഥാനാര്‍ഥികളാക്കിയത്. പലപ്പോഴും വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളാണവര്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസിന്റെയും സിപിഎം, സിപിഐ തുടങ്ങിയ പര്‍ടികളുടെയും സമീപനം ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും നാലു മുസ്ലിംകള്‍ക്കു വീതം പ്രാതിനിധ്യം നല്‍കി. കേരള ജനസംഖ്യയില്‍ 26 ശതമാനമുള്ള മുസ്ലികള്‍ക്ക് മത്സരിക്കാനായി ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ 12 ശതമാനമുള്ള നായര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും 20 ശതമാനമുള്ള ക്രൈസ്തവ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇരുമുന്നണികളും നല്‍കിയിട്ടുണ്െടന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതാകട്ടെ, കൂടുതല്‍ വിജയ സാധ്യതയുള്ള സീറ്റുകളാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിയമ സഭകളിലോ പാര്‍ലിമെന്റിലോ ഒരിക്കല്‍ പോലും മുസ്ലിംകള്‍ക്ക് ലഭിച്ചിട്ടില്ല. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ പട്ടിക ജാതിക്കാര്‍ക്കുവേണ്ടി സംവരണം ചെയ്യുക വഴി മുസ്ലിം പ്രാതിനിധ്യം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയും ചെയ്യും. ഇത്തരം മണ്ഡലങ്ങള്‍ സച്ചാര്‍ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ജനത അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നാണിത് വ്യക്തമാക്കുന്നത്. മണ്ഡല്‍ അവാന്തര ജില്ലയില്‍ വിവിധ ജാതിവിഭാഗങ്ങള്‍ കൊടുങ്കാറ്റ് പോലെ അധികാര സോപാനത്തിലെത്തിയപ്പോഴും മുസ്ലിംകള്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഗതകാല നഷ്ടത്തെക്കുറിച്ച് വിലപിക്കുന്നതിനു പകരം ഇനിയെന്തുവേണമെന്ന് മുസ്ലിം സമുദായം ഉറക്കെ ചോദിക്കുകയും അതിന് അവര്‍ തന്നെ ഉത്തരം കണ്െടത്തുകയും വേണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ പട്ടിണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുസ്ലിംകളാണ്. ദാരിദ്യ്രം അനുഭവിക്കുന്ന 25 കോടിയിലധികം ഇന്ത്യക്കാരില്‍ 35 ശതമാനം പട്ടിക ജാതി വര്‍ഗത്തില്‍ പെട്ടവരും 31 ശതമാനം മുസ്ലിംകളുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നഗരങ്ങളില്‍ ദാരിദ്യ്ര രേഖക്കു താഴെ ജീവിക്കുന്നവരില്‍ ഒന്നാമത് മുസ്ലിംകളാണ്, 38.4 ശതമാനം മുസ്ലിംകളാണ് നഗരങ്ങളില്‍ ദരിദ്ര വിഭാഗത്തിലുള്ളത്. 13.4 ശതമാനം വരുന്ന ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് മൊത്തം സര്‍ക്കാര്‍ ജോലിയുടെ അഞ്ച് ശതമാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഉന്നതവും തന്ത്രപ്രധാനവുമായ താക്കോല്‍ സ്ഥാനങ്ങളില്‍ അവര്‍ ഇല്ലെന്നു തന്നെ പറയാം. സര്‍ക്കാറിലോ തദ്ദേശ സ്ഥാപനങ്ങളിലോ മതിയായ മുസ്ലിം ശബ്ദം ഇല്ലാത്തത് സമുദായം പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടാക്കി. രാഷ്ട്രീയ പങ്കാളിത്തവും ഭരണ സംവിധാനങ്ങളില്‍ പ്രാതിനിധ്യവും മുസ്ലിംകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. രാഷ്ട്രീയത്തിലും ജീവിതത്തിലും ഈ ജനത ഇപ്പോഴും പുറം പോക്കില്‍ കഴിയുന്നു-പ്രമേയം ചൂണ്ടിക്കാട്ടി.
.
|
| |
ദഅ`വത്ത് ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിച്ചു
|
added:15/04/2009
ഇന്ത്യന് ജമാഅത്തെ ഇസ്ലാമിയുടെ ഉര്‍ദു മുഖപത്രമായ ദഅ്വത്ത് ഇ-പേപ്പറ് ആരംഭിച്ചു.www.dawatonline.com വഴി വെബ്സൈറ്റില്‍ എത്താം.2009 ഏപ്രില്‍ 4 നാണ് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരിയാണ് സൈറ്റ് ഉദ്ഘാടനം ചെയ്തത്.1953 ല്‍ ദ്വൈവാരികയായി ആരംഭിച്ച പത്രം 1960 ല്‍ ദിനപത്രമായി.1980 ല്‍ പ്രതിവാര സപ്ലിമെന്റും തുടങ്ങി. എന്നാല്‍ 1985 ല്‍ വീണ്ടും ദ്വൈവാരികയായാണ് പ്രസിദ്ധീകരിച്ചു വരുന്നത്.
ദഅ്വത്ത് ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങില്‍ പത്രത്തിന്റെ ഹ്രസ്വ ചരിത്രം ചീഫ് എഡിറ്റര്‍ പര്‍വേസ് റഹ്മാനി വിവരിച്ചു. റഫീഖ് അഹ്മദ് ഉപസംഹാരം നിര്‍വഹിച്ചു. മാധ്യമ പ്രവര്‍ത്തകരും പൌര പ്രമുഖരുമടക്കം അനേകം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
|
| |
നബിദിനഘോഷയാത്രക്ക് ക്ഷേത്ര കമ്മിററിയുടെ വരവേൽപ്പ്
|
added:17/03/2009
കാഞ്ഞങ്ങാട്: നബിദിനഘോഷയാത്രക്ക് ക്ഷേത്രകമ്മിററി ഭാരവാഹികൾ ഹൃദ്യമായ സ്വീകരണം നൽകിയപ്പോൾ സംഘർഷമേഖലയായ പൂച്ചക്കാട് പ്രദേശത്ത് മാനവമൈത്രിയും മതസാഹോദര്യവും വിളമ്പം ചെയ്യപ്പെട്ടു. അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ) യുടെ ജന്മദിനാഘോഷ ഭാഗമായി തെക്കുപുറം മഹല്ലുനിവാസികളും മദ്‌റസാ വിദ്യാർഥികളും അണിനിരന്ന നബിദിന ഘോഷയാത്രക്കാണ് പൂച്ചക്കാട് തെക്കുപുറം സൗഹൃദവേദിയും പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്ര ഭരണസമിതിയും ഊഷ്മളമായ സ്വീകരണം നൽകിയത്.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിനു അറുതിവരുത്തിവരുത്തിക്കൊണ്ട് ക്ഷേത്ര ഭാരവാഹികളും തെക്കുപുറം ശറഫുൽ ഇസ്ലാം കമ്മിററി ഭാരവാഹികളും പൂച്ചക്കാട് തെക്കുപുറം സൗഹൃദവേദി എന്ന പേരിൽ സമാധാന കമ്മിററി രൂപവത്കരിച്ചിരുന്നു. സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിന്റെ ഭാഗമായി സൗഹൃദവേദിയും ക്ഷേത്രഭരണസമിതിയും പ്രത്യേകം പ്രത്യേകം ആശംസാ ബാനറുകൾ സ്ഥാപിക്കുകയും സംയുക്താഭിമുഖ്യത്തിൽ നബിദിനഘോഷയാത്രക്ക് സ്വീകരണം നൽകുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. നൂറുകണക്കിനാളുകൾ പങ്കെടുത്തചടങ്ങ് നാടിനു നവ്യാനുഭവമായി.
കാലുഷ്യത്തിന്റെയും മതസ്പർധയുടെയും നാളുകൾക്ക് വിരാമമിട്ടുകൊണ്ട് മതസൗഹാർദ്ദത്തിന്റെ ഉത്തമമാതൃകയായി ഇത്തരം പരിപാടികൾ നാട്ടിൽ തുടർന്നും ഉണ്ടാകട്ടേയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. സൗഹൃദവേദി ചെയർമാൻ ടി പി കുഞ്ഞബ്ദുല്ല ഹാജി, സത്യൻ പൂച്ചക്കാട്, മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികളായ ഡോ. എം ബലറാം നമ്പ്യാർ, പി രാമചന്ദ്രൻ, പി കുഞ്ഞിരാമൻ, എം കൃഷ്ണൻ തുടങ്ങിയവർ സ്വീകരണത്തിനും അശ്‌റഫ് ചിത്താരി, സക്കറിയ ഹാജി, ടി പി മൂസ ഹാജി തുടങ്ങിയവർ നബിദിനറാലിക്കും നേതൃത്വം നൽകി.
|
| |
ലോക സാമ്പത്തിക പ്രതിസന്ധിക്കു കാരണം പലിശയുടെ ആധിക്യം: കാന്തപുരം |
added:15/02/2009
മംഗലാപുരം: വികസ്വര രാജ്യങ്ങളെ ചൂഷണം ചെയ്ത് കുന്നുകൂട്ടിയ പലിശയുടെ ആധിക്യമാണ് ലോകത്തെ വൻകിട രാഷ്ട്രങ്ങൾ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മഞ്ഞനാടി അൽമദീന വാർഷിക മഹാസമ്മേളനത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പലിശ വർധിക്കുന്നത് ലോകത്തെ നാശത്തിലേക്ക് നയിക്കുമെന്ന് വിശുദ്ധ ഖുർആൻ മൂന്നാര്റിയിപ്പ് നൽകിയിട്ടുള്ളതാണ്. ദാനം സാമ്പത്തികാഭിവൃദ്ധി പ്രദാനം ചെയ്യുമെന്നും ഖുർആൻ പറയുന്നു. അവികസിത രാജ്യങ്ങളിലേക്ക് തങ്ങളുടെ കുന്നുകൂട്ടിയ സമ്പത്തിൽ നിന്നൊരു ഭാഗം ദാനമായി നൽകാൻ വൻരാഷ്ട്രങ്ങൾ തയ്യാറായിരുന്നുവേങ്കിൽ ഇന്ന് ലോകത്ത് സാമ്പത്തിക സന്തുലിതാവസ്ഥയുണ്ടാകുമായിരുന്നു.
ലോക പോലീസായ അമേരിക്ക പോലും പിച്ചപ്പാത്രമെടുക്കുന്ന അവസ്ഥയിലേക്ക് സാമ്പത്തികസ്ഥിതി നീങ്ങുകയാണ്. പലിശമുക്തമായ ഒരു സാമ്പത്തികക്രമത്തിലൂടെ മാത്രമേ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂവേന്ന് കാന്തപുരം പറഞ്ഞു.
പ്രവാചകജീവിതം പഠിക്കുന്നതിൽ സമൂഹം കാണിച്ച അലസതയാണ് ഇസ്ലാം തെററിദ്ധരിക്കാൻ കാരണമായത്. സമാധാനത്തിനുവേണ്ടിയായിരുന്നു പ്രവാചകജീവിതം. റബീഉൽ അവ്വൽ പ്രവാചക സന്ദേശ പ്രചരണത്തിന് കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും കാന്തപുരം പറഞ്ഞു. കുഫ്‌റും ബിദ്‌അത്തും എല്ലാം ഒററക്കെട്ടായി എതിർത്തിട്ടും പ്രവാചക പ്രകീർത്തനം ലോകത്ത് കൂടുതൽ ശക്തിപ്പെട്ടുവരികയാണെന്നും കാന്തപുരം സൂചിപ്പിച്ചു.
|
| |
മര്‍കസ് സമ്മേളനം ;ജസ്റ്റിസ് സുഹൈല്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്തു. |
added:11-01-2009
കാരന്തൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 31ാം വാര്‍ഷിക 14-ാം ബിരുദദാന സമ്മേളനത്തിന് തുടക്കമായി. പരശ്ശതം സുന്നി പ്രവര്‍ത്തകര്‍ അണിനിരന്ന പതാക ഘോഷയാത്രയോടെയാണ് മൂന്നു നാള്‍ നീളുന്ന പരിപാടികള്‍ക്ക് സമാരംഭം കുറിച്ചത്. ജാഥ കുണ്ടമംഗലത്ത് നിന്ന് ആരംഭിച്ച് മര്‍കസ് നഗറില്‍ സമാപിച്ചു. സയ്യിദ് ഫള്‍ല്‍ ശിഹാബ് അല്‍ ജിഫ്‌രി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പാണക്കാട് സയ്യിദ് ശിഹാബ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് യൂസുഫ് ബുഖാരി വൈലത്തൂര്‍, സയ്യിദ് ഫള്‍ല്‍ ജമലുല്ലൈലി, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി നേതൃത്വം നല്‍കി.
സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സുഹൈല്‍ സിദ്ദീഖി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉറുദു ദിനപത്രം രാഷ്ട്രീയ സഹാറയുടെ മുഖ്യ പത്രാധിപര്‍ അസീസ് ബര്‍ണി മുഖ്യാതിഥിയായിരുന്നു.അബൂദാബി ഇസ്ലാമിക് ഹെറിറ്റേജ് മുന്‍ ഡയരക്ടര്‍ ഡോ.അഹ്മദ് അല്‍ ഖസ്‌റജ്, കുവൈത്ത് ഔഖാഫ് മന്ത്രി ശൈഖ് അഹ്മദ് അല്‍ ഹസ്മി, പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്, പേരോട് അബ്ദുറഹിമാന്‍ സഖാഫി, പ്രസംഗിച്ചു. എ പി ബാവഹാജി ചാലിയം, ടി കെ കുഞ്ഞമ്മദ് ഹാജി, എം. എന്‍ കുഞ്ഞമ്മദ് ഹാജി, വി പി അലവിക്കുട്ടി ഹാജി സംബന്ധിച്ചു. നേരത്തെ നടന്ന മടവൂര്‍ മഖാം സിയാറത്തിന് ശൈഖ് റാഷിദ് ഇബ്‌റാഹീം ബഹ്‌റൈന്‍ നേതൃത്വം നല്‍കി.
|
| |
| |
ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം തടയിടാനാവില്ല :ടി.ആരിഫലി |
added:11-01-2009
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശത്തെ ഉദ്ധരണികള്‍ കൊണ്ടും അപവാദ പ്രചാരണകള്‍ കൊണ്ടും തടയിടാന്‍ കഴിയുമെന്ന് ധരിക്കുന്നത് മൌഢ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി.ആരിഫലി വ്യക്തമക്കി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്സ് സംഘടിപിച്ച പൊതുസമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 |
| |
അലീഗഢ്: സമാന മനസ്കരുമായി ചേര്‍ന്ന് പ്രക്ഷോഭം:എസ്.കെ.എസ്.എസ്.എഫ് |
added:09-01-2009
മലപ്പുറം:അലീഗഢ് കാമ്പസും ഫണ്ടും നഷ്ട്പെടുത്തുന്നതിനെതിരെ സമാന മനസ്കരുമായി ചേര്‍ന്ന് അടിയന്തിര സമര പരിപാടി ആവിഷ്കരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് സജീവ അംഗങ്ങളുടെ സംഗമം തീരുമാനിച്ചു. കാമ്പസ് ജില്ലാ ആസ്ഥാനത്ത് സ്ഥാപിക്കാന്‍ നടപടി കൈകൊള്ളണമെന്നും സംഗമം ആവശ്യപെട്ടു.
ജില്ലാ പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.കെ.ആലികുട്ടി മുസ്ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, എം.പി.കടുങ്ങല്ലൂര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി എന്നിവര്‍ സംസാരിച്ചു. |
| |
സോളിഡാരിറ്റി സമ്മേളനത്തില്‍ ജോര്‍ജ്ജ് ഗലോവെ മുഖ്യാതിഥി |
added:07-01-2009
കോഴിക്കോട്: ജനുവരി 10 ന്‍ നടക്കുന്ന സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പ്രമുഖ ബ്രിട്ടീഷ് പാറ്ലമെന്റേറിയനും യുദ്ധവിരുദ്ധ പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് ഗലോവെ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് 7 മണിക്ക് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ ടി.ആരിഫലി, പി.മുജീബ് റഹ്മാന്‍, ടി.കെ അബ്ദുല്ല, കെ.കെ സുഹ്റ, ഒ.അബ്ദുറഹ്മാന്‍, പി.സി ബശീറ് എന്നിവര്‍ സംസാരിക്കും |
| |
ഇസ്രായേല്‍ ബന്ധം വിച്ഛേദിക്കണം-ലീഗ് |
added:06-01-2009
കോഴിക്കോട്: ഇസ്രായേലുമായുള്ള നയതന്ത്രബന്ധം ഇന്ത്യ വിചേഛദിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആവശ്യപെട്ടു.ഇസ്രായേല്‍ ഭീകരതയില്‍ ഫലസ്തീന്‍ ഞെരിഞ്ഞമരുകയാണ്‍.അറബ് രാഷ്ട്രങ്ങളുടെ ഹ്ര്ദയത്തില്‍ പാശ്ചാത്യര്‍ കുത്തിവെച്ച കഠാരയാണ്‍ ഇസ്രായേല്‍. വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. |
| |
പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉടന്‍:ജമാഅത്തെ ഇസ്ലാമി |
added:26-11-2008
കൊച്ചി:നീതിയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ദേശീയ തലത്തില്‍ രൂപവത്കരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി.’നീതിക്ക് സമാധാനത്തിന് ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി ദല്‍ഹിയില്‍ നിന്നാരംഭിച്ച ദേശീയ സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. |
|
|